Post Category
ഫിഷറീസ് വകുപ്പിൻ്റെ പദ്ധതികളിലേക്ക് അപേക്ഷിക്കാം
ഫിഷറീസ് വകുപ്പ് 2025-26 സാമ്പത്തിക വര്‍ഷം നടപ്പിലാക്കുന്ന പദ്ധതികളിലേക്ക് അപേക്ഷ ക്ഷണിച്ചു. മത്സ്യബന്ധന ഉപകരണങ്ങള്‍ക്കുള്ള ഇന്‍ഷുറന്‍സ് പരിരക്ഷ പദ്ധതി, ഇന്‍സുലേറ്റഡ് ഫിഷ് ബോക്സ്, സ്‌ക്വയര്‍ മെഷ് കോഡ് എന്‍ഡ്, സീ സേഫ്റ്റി കിറ്റ് എന്നിവ വിതരണം ചെയ്യുന്ന പദ്ധതികളിലേക്കാണ് ഇപ്പോള്‍ അപേക്ഷിക്കാവുന്നത്. വിശദവിവരങ്ങള്‍ക്കും അപേക്ഷഫോമിനും അതത് മത്സ്യഭവനുമായി ബന്ധപ്പെടുക. ഫോണ്‍: 0477 2251103
(പിആർ/എഎൽപി/1889 )
date
- Log in to post comments