Skip to main content

അഭയകിരണം: അപേക്ഷ ക്ഷണിച്ചു

വനിത ശിശു വികസന വകുപ്പ് നടപ്പിലാക്കുന്ന അശരണരായ വിധവകള്‍ക്ക് അഭയവും
സംരക്ഷണവും നല്‍കുന്ന ''അഭയകിരണം'' പദ്ധതി 2025-26 ലേക്ക് ഓണ്‍ലൈനായി അപേക്ഷിക്കാം.

സ്വന്തമായി താമസിക്കുന്നതിന് ചുറ്റുപാടില്ലാതെ, ബന്ധുക്കളുടെ ആശ്രയത്തില്‍ കഴിയുന്ന
വിധവകളെ സംരക്ഷിക്കുന്നവര്‍ക്ക് പ്രതിമാസം 1000 രൂപ അനുവദിക്കുന്നതാണ് പദ്ധതി. വിവരങ്ങള്‍ക്ക് ബ്ലോക്ക്, നഗരസഭാ തലങ്ങളിൽ പ്രവര്‍ത്തിക്കുന്ന ശിശു വികസന പദ്ധതി ഓഫീസറുടെ കാര്യാലയങ്ങളുമായി ബന്ധപ്പെടുക. അപേക്ഷിക്കാൻ www.schemes.wcd.kerala.gov.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.

അപേക്ഷകന്റെയും സംരക്ഷിക്കപ്പെടുന്ന വിധവയുടെയും റേഷന്‍ കാര്‍ഡിന്റെ കോപ്പി, ആധാര്‍ കാര്‍ഡിന്റെ കോപ്പി, വിധവയുടെ 50 ന് മുകളില്‍ പ്രായം ഉണ്ടെന്ന് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് (സ്കൂള്‍ സര്‍ട്ടിഫിക്കറ്റ്, ഇലക്ഷന്‍ ഐ.ഡി. കാര്‍ഡ്, ആധാര്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡ്) എന്നിവ അപ്‌ലോഡ് ചെയ്യണം. കൂടാതെ വിധവയുടെയും സംരക്ഷകന്റെ/സംരക്ഷകയുടെയും പേരിലുള്ള സംയുക്ത ബാങ്ക് പാസ്‌ബുക്കിന്റെ കോപ്പി, വിധവ അപേക്ഷകന്റെ സംരക്ഷണത്തിലാണെന്നുള്ള ബന്ധപ്പെട്ട ഐ.സി.ഡി.എസ് സൂപ്പര്‍വൈസറുടെ സാക്ഷ്യപത്രം, വിധവ ബി.പി.എല്‍, മുന്‍ഗണന വിഭാഗത്തില്‍പ്പെട്ടവര്‍ ആണെന്ന് തെളിയിക്കുന്ന രേഖകളോ അല്ലെങ്കില്‍ വില്ലേജ് ഓഫീസില്‍ നിന്നുള്ള വരുമാന സര്‍ട്ടിഫിക്കറ്റോ (വരുമാന പരിധി ഒരു ലക്ഷം രൂപ) അപേക്ഷയോടൊപ്പം ഉള്‍പ്പെടുത്തണം.

(പിആർ/എഎൽപി/1891)

date