Skip to main content

കുടിശ്ശിക തീർപ്പാക്കാൻ അദാലത്ത്

കരകൗശല വികസന കോർപ്പറേഷൻ ദേശീയ പിന്നാക്ക വിഭാഗ ധനകാര്യ വികസന കോർപ്പറേഷന്റെ (NBCFDC) സ്വയം തൊഴിൽ പദ്ധതി പ്രകാരം നൽകിയ വായ്പകളിൽമേലുള്ള കുടിശ്ശിക തീർപ്പാക്കുന്നതിന് തിരുവനന്തപുരം പ്രസ് ക്ലബ്ബിനു സമീപത്തുള്ള ഹെഡ് ഓഫീസിൽ ജൂലൈ 8 രാവിലെ 11 ന് അദാലത്ത് സംഘടിപ്പിക്കും. കുടിശികക്കാർക്ക് ഈ അദാലത്തിലൂടെ ആകർഷകമായ പലിശയിളവ് ലഭിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക്: 0471-2778400, 0471-2331358.

പി.എൻ.എക്സ് 3020/2025

date