Skip to main content

പ്രോജക്ടുകളിൽ നിയമനം

കേരള സംസ്ഥാന റിമോട്ട് സെൻസിംഗ് ആൻഡ് എൻവയോൺമെന്റ് സെന്റർ നടപ്പിലാക്കി വരുന്ന പ്രോജക്ടുകളിൽ താത്കാലിക അടിസ്ഥാനത്തിൽ ജോലി ചെയ്യുന്നതിനായി പ്രോജക്ട് സയന്റിസ്റ്റുമാരുടെയും പ്രോഗ്രാമർമാരുടെയും പാനൽ തയ്യാറാക്കുന്നതിന് യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. പ്രോജക്ട് സയന്റിസ്റ്റ് (സ്‌പേസ് ടെക്‌നോളജി) 30 ഒഴിവും പ്രോജക്ട് സയന്റിസ്റ്റ് (എർത്ത് സയൻസ്) 25 ഒഴിവും പ്രോഗ്രാമർ 20 ഒഴിവുമുണ്ട്.

പ്രോജക്ട് സയന്റിസ്റ്റ് (സ്പേസ് ടെക്നോളജി) തസ്തികയിൽ ജിയോ ഇൻഫോമാറ്റിക്സ്/ റിമോട്ട് സെൻസിങ്/ ജി.ഐ.എസ്/ ജിയോ മാറ്റിക്സ്/ ജിയോ സ്പേഷ്യൽ ടെക്നോളജി എന്നിവയിൽ ഏതിലെങ്കിലുമുള്ള ഫസ്റ്റ് ക്ലാസ് ബിരുദാനന്തര ബിരുദം, റിമോട്ട് സെൻസിങ്/ ജി.ഐ.എസ് പ്രോജക്ടുകളിൽ ഒരു വർഷത്തെ പ്രവർത്തിപരിചയവുമാണ് യോഗ്യത.

പ്രോജക്ട് സയന്റിസ്റ്റ് (എർത്ത് സയൻസ്) തസ്തികയിൽ എർത്ത് സയൻസ്/ ജിയോളജി/ ജോഗ്രഫി/ ജിയോ ഫിസിക്സ് എന്നിവയിൽ ഏതിലെങ്കിലുമുള്ള ഫസ്റ്റ് ക്ലാസ് ബിരുദാനന്തര ബിരുദം, റിമോട്ട് സെൻസിങ്/ ജി.ഐ.എസ് പ്രോജക്ടുകളിൽ ഒരു വർഷത്തെ പ്രവർത്തിപരിചയവുമാണ് യോഗ്യത.

പ്രോഗ്രാമർ തസ്തികയിൽ കമ്പ്യൂട്ടർ സയൻസ്/ ഐ.ടി എന്നിവയിൽ ബി.ടെക്/ബി.ഇ ബിരുദം അല്ലെങ്കിൽ എം.എസ്.സി കമ്പ്യൂട്ടർ സയൻസ്/ എം.സി.എ എന്നിവയിലുള്ള ബിരുദമാണ് യോഗ്യത. പ്രോഗ്രാമിങ്ങിൽ (വെബ്, മൊബൈൽ ആപ്ലിക്കേഷൻ നിർമാണം) ഒരു വർഷത്തെ പ്രവൃത്തിപരിചയം ഉണ്ടാകണം.

ഉയർന്ന പ്രായപരിധി 36 വയസ് (01.01.2025ന് 36 വയസ് കവിയരുത്). പട്ടികജാതി/ പട്ടികവർഗക്കാർക്കും മറ്റു പിന്നാക്ക വിഭാഗക്കാർക്കും നിയമാനുസൃത ഇളവ് ലഭിക്കും.  പ്രവൃത്തി പരിചയമുള്ള ഉദ്യോഗാർഥികൾ പരിചയ സർട്ടിഫിക്കറ്റ് (സ്ഥാപനത്തിന്റെ പേര്, തസ്തികയുടെ പേര്, കാലയളവ്, സർട്ടിഫിക്കറ്റ് നൽകിയ അധികാരിയുടെ പേര് ഉൾപ്പെടെ) അപേക്ഷയോടൊപ്പം അപ്‌ലോഡ്‌ െയ്യണം. അപേക്ഷകൾ ഓൺലൈനായി ജൂലൈ 6ന് മുമ്പ് www.ksrec.kerala.gov.in ലൂടെ സമർപ്പിക്കണം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ ലഭിക്കും. 

പി.എൻ.എക്സ് 3021/2025

date