Post Category
തസ്തികമാറ്റ നിയമനം: അപേക്ഷ ക്ഷണിച്ചു
പൊതുവിദ്യാഭ്യാസ വകുപ്പ് ഹയർ സെക്കൻഡറി വിഭാഗത്തിൽ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളുകളിലെ എച്ച്.എസ്.എസ്.ടി ജൂനിയർ തസ്തികകളിലേക്ക് 2020 ഡിസംബർ 29 മുതൽ 2025 മാർച്ച് 30 വരെയുള്ള തസ്തികമാറ്റ ഒഴിവുകളിലേക്ക് യോഗ്യരായ എച്ച്.എസ്.എ, യു.പി.എസ്.എ/എൽ.പി.എസ്.എ, മിനിസ്റ്റീരിയൽ സ്റ്റാഫ് സെക്കൻഡറി (ഹയർ സെക്കൻഡറി വിഭാഗം) & ലാബ് അസിസ്റ്റന്റ് (ഹയർ സെക്കൻഡറി വിഭാഗം) എന്നിവരിൽ നിന്നും ഓൺലൈനായി അപേക്ഷ ക്ഷണിച്ചു. അപേക്ഷിക്കേണ്ട അവസാന തീയതി ജൂലൈ 13 വൈകിട്ട് 5 വരെ. www.hscap.kerala.gov.in മുഖേനയാണ് അപേക്ഷിക്കേണ്ടത്. വിശദാംശം അടങ്ങിയ സർക്കുലർ www.dhsekerala.gov.in ൽ ലഭ്യമാണ്.
പി.എൻ.എക്സ് 3022/2025
date
- Log in to post comments