ധാരണാ പത്രങ്ങൾ ഒപ്പുവച്ചു
ആയുർവേദത്തിലെ രസായനൗഷധങ്ങൾ കോശങ്ങളുടെ പുനരുജ്ജീവനത്തിനും രോഗപ്രതിരോധശേഷി വർധനവിനും പ്രയോജനപ്പെടുന്നത് സംബന്ധിച്ച പഠന ഗവേഷണത്തിന് കേരള സർക്കാരിന്റെ ധനസഹായത്തോടുകൂടി, കേരളാ ആരോഗ്യ ശാസ്ത്ര സർവകലാശാലയുടെ സ്‌കൂൾ ഓഫ് ഫണ്ടമെന്റൽ റിസർച്ച് ഇൻ ആയുർവ്വേദയും, സി എസ് ഐ ആർ - എൻ ഐ ഐ എസ് ടി യും, കേരളാ സർവകലാശാലയിലെ സുവോളജി വകുപ്പിലെ അഡ്വാൻസ്ഡ് സെന്റർ ഫോർ റീജനറേറ്റീവ് മെഡിസിൻ ആൻഡ് സ്റ്റം സെൽ റിസർച്ച് ഇൻ ക്യൂട്ടേനിയസ് ബയോളജിയും, തിരുവനന്തപുരം ഗവ ആയുർവേദ കോളേജും ധാരണാപത്രത്തിൽ ഒപ്പുവച്ചു.
കേരളാ ആരോഗ്യ ശാസ്ത്ര സർവകലാശാലാ രജിസ്ട്രാർ ഡോ എസ് ഗോപകുമാർ, കേരളാ സർവകലാശാലാ രജിസ്ട്രാർ ഡോ കെ എസ് അനിൽ കുമാർ, സി എസ് ഐ ആർ സീനിയർ പ്രിൻസിപ്പൽ സയന്റിസ്‌റ്റ് ഡോ കെ വി രാധാകൃഷ്ണൻ, ഗവ ആയുർവേദ കോളേജ് പ്രിൻസിപ്പൽ ഡോ വി കെ സുനിത, എസ് എഫ് ആർ എ പ്രൊഫെസർ ഡോ അനിൽ കുമാർ എം വി, ഗവ ആയുർവേദ കോളേജ് അസോസിയേറ്റ് പ്രൊഫെസർ ഡോ രാജ്മോഹൻ വി, എ സി ആർ ഇ എം - എസ് ടി ഇ എം ഡയറക്ടർ ഡോ ശ്രീജിത്ത് പി, എന്നിവർ ഒപ്പിട്ട ധാരണാപത്രങ്ങൾ, കേരളാ ആരോഗ്യശാസ്ത്ര സർവ്വകലാശാലയുടെയും കേരളാ യൂണിവേഴ്‌സിറ്റിയുടെയും വൈസ് ചാൻസലർ ആയ ഡോ മോഹനൻ കുന്നുമ്മൽ, സി എസ്‌ഐ ആർ - എൻ ഐ ഐ എസ് ടി യുടെ ഡയറക്ടർ ഡോ അനന്തരാമകൃഷ്ണനും, കേരളാ യൂണിവേഴ്‌സിറ്റി രജിസ്ട്രാർ ഡോ കെ എസ് അനിൽ കുമാറിനും, തിരുവനന്തപുരം ഗവ ആയുർവേദ കോളേജ് പ്രിൻസിപ്പൽ ഡോ വി കെ സുനിതയ്ക്കും, കൈമാറി.
കേരളാ ആരോഗ്യശാസ്ത്ര സർവകലാശാലയുടെ ഡീൻ സ്റ്റുഡന്റ് അഫയേഴ്സ് ഡോ ആശിഷ് ആർ, കേരളാ സർവകലാശാലാ എമിരറ്റസ് പ്രൊഫസർ ഡോ പി ആർ സുധാകരൻ, ഗവ ആയുർവേദ കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ ആർ രാജം, ഗവ ആയുർവേദ കോളേജ് ആശുപത്രി സൂപ്രണ്ട് ഡോ എസ് സുനിൽ കുമാർ, എസ് എഫ് ആർ എ യിലെ അസ്സോസിയേറ്റ് പ്രൊഫസർമാരായ ഡോ ശ്രീരാജ് എസ് കെ, ഡോ ജ്യോതി പി കെ, ശാസ്ത്രജ്ഞയായ ഡോ റൂബി ജോൺ ആന്റോ, ആയുർവേദ കോളേജ് അധ്യാപക സംഘടനാ പ്രതിനിധികളായ ഡോ സീമജ, ഡോ ജെനീഷ് ജെ, ഡോ സുനീഷ് മോൻ എം എസ്, പോസ്റ്റ് ഡോക്ടറൽ ഫെലോ ഡോ നജീബ് എസ്, റിസർച്ച് അസ്സോസിയേറ്റ് ഡോ ദിവ്യ എം വി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
പി.എൻ.എക്സ് 3024/2025
- Log in to post comments