Skip to main content

എസ്.സി പ്രൊമോട്ടര്‍ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

 

കൊച്ചി: ജില്ലയിലെ പട്ടികജാതി വികസന ഓഫീസുകളുടെ കീഴിലുളള അങ്കമാലി, പാറക്കടവ്, പളളുരുത്തി, മുളന്തുരുത്തി, മൂവാറ്റുപുഴ, പാമ്പാക്കുട, കൂവപ്പടി, വാഴക്കുളം, വടവുകോട്, വൈപ്പിന്‍, കോതമംഗലം, ആലങ്ങാട്, ഇടപ്പളളി, കളമശേരി എന്നീ ബ്ലോക്ക്/മുനിസിപ്പാലിറ്റികളിലെ വിവിധ ഗ്രാമപഞ്ചായത്തുകളില്‍ എസ്.സി പ്രൊമോട്ടര്‍മാരുടെ പ്രതീക്ഷിക്കുന്ന ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അതത് തദ്ദേശ സ്വയംഭരണ സ്ഥാപനത്തില്‍ സ്ഥിര താമസക്കാരായ പ്ലസ് ടു അഥവാ തത്തുല്യ വിദ്യാഭ്യാസ യോഗ്യതയുളള 18 നും 40 നും മധ്യേ പ്രായമുളളവരുമായ പട്ടികജാതി വിഭാഗക്കാര്‍ക്ക് നിശ്ചിത മാതൃകയിലുളള അപേക്ഷാഫോറത്തില്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം അപേക്ഷിക്കാം.

40 നും  50 നും മധ്യേ പ്രായമുളള പട്ടികജാതി വിഭാഗക്കാരായ സാമൂഹ്യ പ്രവര്‍ത്തകര്‍ക്കും അപേക്ഷിക്കാം. അപേക്ഷാ ഫോമിനും വിശദ വിവരങ്ങള്‍ക്കും ജില്ലാ പട്ടികജാതി വികസന ഓഫീസിലോ (ഫോണ്‍ 2422256) അതത് ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുകളിലോ ബന്ധപ്പെടണം. പൂരിപ്പിച്ച അപേക്ഷകള്‍ ഡിസംബര്‍ എട്ടിനകം അതത് ബ്ലോക്ക്/മുനിസിപ്പാലിറ്റി പട്ടികജാതി വികസന ഓഫീസില്‍ നല്‍കണം.

date