Skip to main content
വനമഹോത്സവം ജില്ലാതല ഉദ്ഘാടനം

വനമഹോത്സവം ജില്ലാതല ഉദ്ഘാടനം നിര്‍വ്വഹിച്ചു

കോഴിക്കോട് സാമൂഹ്യ വനവത്കരണ വിഭാഗത്തിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച വനമഹോത്സവ പരിപാടികളുടെ  ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. പി ഗവാസ് നിര്‍വഹിച്ചു. സ്വകാര്യ സ്ഥലങ്ങളില്‍ സുസ്ഥിര വികസനത്തിനും വൃക്ഷത്തൈകള്‍ വെച്ചുപിടിപ്പിക്കല്‍ പ്രോത്സാഹിപ്പിക്കുന്നതിനുമായി വനം വകുപ്പ് ആരംഭിക്കുന്ന ട്രീ ബാങ്കിങ് പദ്ധതിയുടെ ഉദ്ഘാടനവും നടന്നു. ദേവഗിരി കോളേജില്‍ നടന്ന ചടങ്ങിൽ ഉത്തരമേഖല സാമൂഹ്യ വനവത്കരണ വിഭാഗം കണ്‍സര്‍വേറ്റര്‍ ആര്‍ കീര്‍ത്തി അധ്യക്ഷത വഹിച്ചു. സുവോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ സീനിയര്‍ സയന്റിസ്റ്റ് ഡോ. ജാഫര്‍ പാലോട്ട് ബോധവത്കരണ ക്ലാസ്സ് നടത്തി.

date