Skip to main content

പ്രോജക്ട് ഫെലോ വാക്ക്-ഇൻ ഇന്റർവ്യൂ

പീച്ചിയിലെ വന ഗവേഷണ കേന്ദ്രത്തിൽ പ്രോജക്ട് ഫെലോ താത്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. 2026 മാർച്ച് 31 വരെയാണ് കാലാവധി.  ഒരു ഒഴിവാണ് നിലവിലുള്ളത്. ബയോടെക്‌നോളജിയിൽ ഒന്നാം ക്ലാസ് എം.എസ്‌സി ബിരുദമാണ് അടിസ്ഥാന യോഗ്യത. ടിഷ്യൂ കൾച്ചറിലും വൻതോതിലുള്ള തൈകളുടെ ഉത്പാദനത്തിലും 3-5 വർഷത്തെ പ്രായോഗിക പരിചയം അഭികാമ്യ യോഗ്യതയായി കണക്കാക്കും.

പ്രായപരിധി 2025 ജനുവരി 1-ന് 36 വയസ് കവിയരുത്. എന്നാൽ, സർക്കാർ മാനദണ്ഡങ്ങൾ പ്രകാരം എസ്‌സി/എസ്ടി വിഭാഗക്കാർക്ക് 5 വർഷത്തെയും ഒബിസി വിഭാഗക്കാർക്ക് 3 വർഷത്തെയും പ്രായപരിധി ഇളവ് ലഭിക്കും. പ്രതിമാസം 32,560 രൂപയാണ്  ശമ്പളം. ഉദ്യോഗാർത്ഥികൾ ജൂലൈ 11 രാവിലെ 10ന് അസൽ സർട്ടിഫിക്കറ്റുകൾ സഹിതം കേരള വന ഗവേഷണ കേന്ദ്രത്തിന്റെ തൃശൂർ പീച്ചിയിലുള്ള ഓഫീസിൽ നടക്കുന്ന വാക്ക്-ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കണം.

പി.എൻ.എക്സ് 3035/2025

date