Skip to main content

ഒറ്റത്തവണ ക്യാഷ് അവാര്‍ഡ് അപേക്ഷ ക്ഷണിച്ചു  

ജില്ലയിലെ വിമുക്ത ഭടന്മാരുടെ മക്കള്‍ക്ക് എസ്.എസ്.എല്‍.സി, സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ പരീക്ഷകളിലും പ്ലസ് ടു പരീക്ഷയിലും ഉന്നത വിജയം കരസ്ഥമാക്കിയ (എസ്.എസ്.എല്‍.സി, പ്ലസ് ടു (സ്റ്റേറ്റ് സിലബസ്) എല്ലാ വിഷയങ്ങള്‍ക്കും എപ്ലസ് എ1 സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ, ഐ.എസ്.ഇ എല്ലാ വിഷയങ്ങള്‍ക്കും 90% ന് മുകളില്‍ മാര്‍ക്ക്) വിമുക്തഭടന്മാരുടെ മക്കള്‍ക്കുള്ള ഒറ്റത്തവണ ക്യാഷ് അവാര്‍ഡിന് ഉള്ള അപേക്ഷകള്‍ serviceonline.gov.in/kerala വെബ്സൈറ്റ് മുഖേന സമര്‍പ്പിക്കാം. ജൂലൈ 25ന് മുമ്പായി ആവശ്യമായ എല്ലാ രേഖകളും അസ്സല്‍ അപ്ലോഡ് ചെയ്ത് പ്രിന്റ് ഔട്ട് ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ സമര്‍പ്പിക്കണം. ഫോണ്‍- 04994256860.

date