അപേക്ഷാ തിയതി നീട്ടി
സ്റ്റേറ്റ് റിസോഴ്സ് സെൻ്റർ കേരളയുടെ നേതൃത്വത്തിലുള്ള എസ്.ആർ.സി കമ്മ്യൂണിറ്റി കോളേജ് ജൂലൈ സെഷനിൽ ആരംഭിക്കുന്ന വിവിധ പ്രോഗ്രാമുകളിലേക്ക് അപേക്ഷിക്കുന്നതിനുള്ള തിയതി നീട്ടി. ആറുമാസം ദൈർഘ്യമുള്ള സർട്ടിഫിക്കറ്റ്, ഒരു വർഷം ദൈർഘ്യമുള്ള ഡിപ്ലോമ, രണ്ട് വർഷം ദൈർഘ്യമുള്ള അഡ്വാൻസ്ഡ് ഡിപ്ലോമ പ്രോഗ്രാമുകൾ തുടങ്ങിയവയിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. യോഗ, കൗൺസലിംഗ് സൈക്കോളജി, ലോജിസ്റ്റിക്സ് ആന്റ് ഷിപ്പിംഗ് മാനേജ്മെൻ്റ്, ഹെൽത്ത് ഇൻഫർമേഷൻ മാനേജ്മെന്റ്, മോണ്ടിസോറി ടീച്ചേഴ്സ് ട്രെയിനിംഗ്, ലൈറ്റിംഗ് ഡിസൈൻ, മാനേജ്മെന്റ് ഓഫ് സ്പെസിഫിക് ലേണിംഗ് ഡിസോർഡേഴ്സ്, സംഗീതഭൂഷണം, പെർഫോർമിംഗ് ആർട്സ്-ഭരതനാട്യം, ഹെൽത്ത് കെയർ അസിസ്റ്റൻ്റ്, മാർഷ്യൽ ആർട്ട്സ്, ലൈഫ് സ്കിൽസ് എഡ്യൂക്കേഷൻ, ഹെൽത്ത് കെയർ ക്വാളിറ്റി മാനേജ്മെന്റ്, ലൈറ്റ് മ്യൂസിക്, കമ്പ്യൂട്ടർ അധിഷ്ഠിത പ്രോഗ്രാമുകൾ തുടങ്ങിയ വിഷയങ്ങളിലാണ് കോഴ്സുകൾ നടത്തുന്നത്.
18 വയസിനുമേൽ പ്രായമുള്ള നിശ്ചിത യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷകൾ ഓൺലൈനായി https://app.srccc.in/register എന്ന ലിങ്കിലൂടെ ജൂലൈ 15 വരെ സമർപ്പിക്കാം.
വിശദ വിവരങ്ങൾക്ക്: ഡയറക്ടർ. സ്റ്റേറ്റ് റിസോഴ്സ് സെൻ്റർ, നന്ദാവനം, വികാസ് ഭവൻ പി.ഒ., തിരുവനന്തപുരം-33, ഫോൺ: 0471 2325101, 8281114464. വെബ്സൈറ്റ്- www.srccc.in.
- Log in to post comments