Skip to main content

വാഹനം വാടകയ്ക്ക്; ടെന്‍ഡര്‍ ക്ഷണിച്ചു

വനിതാ ശിശു വികസന വകുപ്പിന് കീഴിലുള്ള പാലക്കാട് ഐ.സി.ഡി.എസ് പ്രൊജക്ട് ഓഫീസിലെ ഉപയോഗത്തിനായി വാഹനം (കാർ/ജീപ്പ്) വാടകയ്ക്ക് എടുക്കുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. ഒരു വർഷത്തേക്കാണ് വാഹനം വാടകയ്ക്ക് എടുക്കുന്നത്. വാഹനത്തിന് ടാക്സി പെർമിറ്റ് ഉൾപ്പെടെ നിയമം അനുശാസിക്കുന്ന എല്ലാ രേഖകളും ഉണ്ടായിരിക്കണം. പ്രതിമാസം പരമാവധി 1500 കിലോമീറ്ററിന് 35,000 രൂപയാണ് വാടക.  പൂരിപ്പിച്ച ടെന്‍ഡറുകള്‍ ജൂൺ 30ന് ഉച്ചയ്ക്ക് ഒരു മണി വരെ ഓഫീസില്‍  സ്വീകരിക്കും.  അന്നേ ദിവസം വൈകീട്ട് മൂന്നിന് ടെന്‍ഡറുകള്‍ തുറക്കും. കൂടുതല്‍ വിവരങ്ങള്‍ എല്ലാ പ്രവൃത്തി ദിവസങ്ങളിലും രാവിലെ 10 നും വൈകുന്നേരം അഞ്ചിനും ഇടയിൽ പാലക്കാട് കുന്നത്തൂർമേട് റുബ്ബയ്യാ ഗാർഡൻ കോമ്പൗണ്ടിൽ പ്രവർത്തിക്കുന്ന പാലക്കാട് ശിശുവികസന പദ്ധതി ഓഫീസിൽ നിന്നും ലഭിക്കും. ഫോൺ: 04912528500.

date