Skip to main content

പ്രവാസി വോട്ട് ; പ്രതിനിധികള്‍ എത്തണം

കോഴിക്കോട് താലൂക്കിന് കീഴിലുളള എലത്തൂര്‍, കോഴിക്കോട് നോര്‍ത്ത്, കോഴിക്കോട് സൗത്ത്, ബേപ്പൂര്‍, കുന്ദമംഗലം എന്നീ നിയോജകമണ്ഡലങ്ങളിലുള്‍ പ്പെടുന്നവരും വോട്ടര്‍പട്ടികയില്‍ പേരുചേര്‍ക്കുന്നതിനായി ഈ മാസം 15 വരെ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിച്ചിട്ടുളളവരുമായ പ്രവാസി വോട്ടര്‍മാര്‍ക്ക് അവരുടെ ബൂത്തുകള്‍ കണ്ടെത്തുന്നതിന് ഈ മാസം 22 ന് മുമ്പായി കോഴിക്കോട് താലൂക്ക് ഇലക്ഷന്‍ വിഭാഗം ഡെപ്യൂട്ടി തഹസിര്‍ദാര്‍ മുമ്പാകെ ഹാജരാകണം. പാസ്‌പോര്‍ട്ട്, വിസ എന്നിവയുടെ പകര്‍പ്പുകള്‍, സ്വന്തം വീട്ടിലുളളവരുടേയോ അയല്‍വാസിയുടേയോ ഇലക്ഷന്‍ ഐഡി കാര്‍ഡ് നമ്പര്‍ എന്നിവ സഹിതം നേരിട്ടോ കുടുംബാംഗങ്ങളിലാരെങ്കിലുമോ ആണ് എത്തേണ്ടത്. കൂടാതെ പുതുതായി വോട്ടര്‍പട്ടികയില്‍ പേരുചേര്‍ക്കാന്‍ അപേക്ഷിച്ചവരില്‍ കുടുംബ/അയല്‍വാസി വോട്ടര്‍ ഐഡി നമ്പര്‍ നല്‍കാത്തവരും ഈ മാസം 22 നകം താലൂക്ക് ഓഫീസില്‍ എത്തണം. നിശ്ചിത തിയ്യതിക്കകം ഹാജരാകാത്ത അപേക്ഷകരെ 2019 ജനുവരി നാലിന് പ്രസിദ്ധീകരിക്കുന്ന അന്തിമ വോട്ടര്‍ പട്ടികയിലുള്‍പ്പെടുത്താന്‍ സാധിക്കുകയില്ലെന്ന് ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍ കൂടിയായ കോഴിക്കോട് താലൂക്ക് തഹസിര്‍ദാര്‍ അറിയിച്ചു.

date