Post Category
ആരോഗ്യം ആനന്ദം : രണ്ടാം ഘട്ട കാന്‍സര്‍ സ്ക്രീനിങ് നടത്തി
ആരോഗ്യം ആനന്ദം ജനകീയ ക്യാംപെയ്നിന്റെ ഭാഗമായി ഷോളയൂര്‍ കുടുംബാരോഗ്യ കേന്ദ്രം രണ്ടാം ഘട്ട കാന്‍സര്‍ സ്ക്രീനിങ് ക്യാമ്പും ബോധവല്‍ക്കരണ ക്ലാസും നടത്തി. രണ്ടാം ഘട്ടമായി വായിലെയും കുടലിലെയും കാന്‍സര്‍ സ്ക്രീനിങ്ങാണ് പുരോഗമിക്കുന്നത്. ഇതോടൊപ്പം മഴക്കാല രോഗങ്ങളെക്കുറിച്ച് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ എസ്.എസ് കാളിസ്വാമി ബോധവല്‍ക്കരണവും നല്കി.
പരിപാടി ഷോളയൂര്‍ കുടുംബാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ.പി.പ്രേംജിത് ഉദ്ഘാടനം ചെയ്തു. ഷോളയൂര്‍ ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍ സുജ, പബ്ലിക് ഹെല്‍ത്ത് നഴ്സ് ജാന്‍സി, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ശബജ്, അങ്കണവാടി പ്രവര്‍ത്തകര്‍, ആശ പ്രവര്‍ത്തകര്‍,ട്രൈബല്‍ പ്രൊമോട്ടേഴ്സ് തുടങ്ങിയവര്‍ പങ്കെടുത്തു.
date
- Log in to post comments