Skip to main content

സല്ലാപം പദ്ധതിയിലേക്ക് അപേക്ഷിക്കാം

സാമൂഹ്യനീതി വകുപ്പ് മുതിര്‍ന്ന പൗരന്മാര്‍ക്കായി നടപ്പാക്കുന്ന സല്ലാപം പദ്ധതിയിലേക്ക് ജില്ലയിലെ എം എസ് ഡബ്ല്യു വിദ്യാര്‍ഥികളുടെ കൂട്ടായ്മകള്‍ രൂപീകരിച്ച് പ്രവര്‍ത്തിക്കുന്നതിനായി പ്രമുഖ കോളേജുകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ ആവശ്യമായ രേഖകള്‍ സഹിതം ജൂലൈ 10 ന് വൈകുന്നേരം അഞ്ചിനകം ജില്ലാ സാമൂഹ്യനീതി ഓഫീസില്‍ ലഭിക്കണം. വിശദവിവരങ്ങള്‍ www.sjd.kerala.gov.in വെബ്സൈറ്റില്‍ ലഭിക്കും. ഫോണ്‍: 0497 2997811, 8281999015 
 

date