Skip to main content

പ്രതിഭാ പദ്ധതി അപേക്ഷ ക്ഷണിച്ചു

 

 

ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക് സംസ്ഥാന ദേശീയ അന്തര്‍ ദേശീയ തലത്തില്‍ ബോഡി ബില്‍ഡിംഗ് ചാമ്പ്യന്‍ഷിപ്പ്, സൗന്ദര്യ മത്സരം, കലാകായിക മത്സരങ്ങള്‍ എന്നിവയില്‍ മത്സരിക്കുന്നതിനും പരിശീലനം നേടുന്നതിനും ചെലവാകുന്ന തുക ധനസഹായമായി അനുവദിക്കുന്ന വ്യക്തിഗത ഗുണഭോക്തൃ പദ്ധതിയായ പ്രതിഭാ പദ്ധതിയിലേയ്ക്ക് ഇടുക്കി ജില്ലയില്‍ നിന്നും അര്‍ഹരായ ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. നിശ്ചിത മാതൃകയിലുള്ള അപേക്ഷ ആവശ്യമായ രേഖകള്‍ സഹിതം ഇടുക്കി ജില്ലാ സാമൂഹ്യ നീതി ഓഫീസില്‍ സമര്‍പ്പിക്കണം. അപേക്ഷ ഫോറത്തിനും കൂടുതല്‍ വിവരങ്ങള്‍ക്കും: 04862 228160, 9496456464.

 

date