Skip to main content

ചിറ്റൂര്‍ താലുക്ക് ആശുപത്രി ഉദ്ഘാടനം ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും

 

ചിറ്റൂര്‍ താലൂക്ക് ആശുപത്രി കെട്ടിട ഉദ്ഘാടനം ഇന്ന് (മെയ് 18). വൈകീട്ട് 3.30ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. കിഫ്ബി മാസ്റ്റര്‍ പ്ലാന്‍ ജി പ്ലസ് 6 കെട്ടിടവും കുട്ടികളുടെയും സ്ത്രീകളുടെയും ബ്ലോക്കിന്റെയും ഉദ്ഘാടനമാണ് നടക്കുക. ആരോഗ്യ കുടുംബക്ഷേമ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അധ്യക്ഷയാവും. വൈദ്യുത വകുപ്പ് മന്ത്രി കെ.കൃഷ്ണന്‍ കുട്ടി സ്വാഗതം പറയും.

മുഖ്യാതിഥികളായി കെ.രാധകൃഷ്ണന്‍ എംപി, കെ.ബാബു എം.എല്‍എ എന്നിവര്‍ പങ്കെടുക്കും. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ.ആര്‍ വിദ്യ റിപ്പോര്‍ട്ട് അവതരിപ്പിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ. ബിനു മോള്‍,  ജില്ലാ കളക്ടര്‍ ജി. പ്രിയങ്ക, ചിറ്റൂര്‍ തത്തമംഗലം നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ.എല്‍ കവിത, കൊല്ലംങ്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്‍. ചിന്നക്കുട്ടന്‍, ചിറ്റൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.സുജാത മറ്റു പഞ്ചായത്ത് പ്രസിഡന്റുമാര്‍, ജനപ്രതിനിധികള്‍ എന്നിവര്‍ പങ്കെടുക്കും. ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ. കെ.ജെ റീന നന്ദി അറിയിക്കും.

date