Skip to main content

ജില്ലാ ഇൻഫർമേഷൻ ഓഫീസിൽ കരാർ ഫോട്ടോഗ്രാഫർ

 

ജില്ലാ ഇൻഫർമേഷൻ ഓഫീസിനായി ഫോട്ടോ കവറേജ് നടത്തുന്നതിന് കരാറടിസ്ഥാനത്തിൽ ഫോട്ടോഗ്രാഫർമാരുടെ പാനൽ തയ്യാറാക്കുന്നു. താലൂക്കുകൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കാനായി അഞ്ച് പേർ അടങ്ങുന്ന പാനലാണ് തയ്യാറാക്കുന്നത്. 2018 നവംബർ 23നകം ജില്ലാ ഇൻഫർമേഷൻ ഓഫീസിൽ അപേക്ഷിക്കണം. കരാർ ഒപ്പിടുന്നത് മുതൽ രണ്ടു വർഷത്തേക്കായിരിക്കും പാനലിന്റെ കാലാവധി. വകുപ്പിലും പത്രങ്ങളിലും ഫോട്ടോഗ്രാഫർമാരായി സേവനമനുഷ്ഠിച്ചവർക്ക് മുൻഗണന നൽകും. വൈ ഫൈ സംവിധാനമുള്ള ക്യാമറയുള്ളവർക്ക് മുൻഗണന. പ്രവർത്തന പരിചയത്തിന്റെയും കൂടിക്കാഴ്ചയുടെയും അടിസ്ഥാനത്തിലാണ് പാനൽ തയ്യാറാക്കുക. കൂടുതൽ വിവരങ്ങൾക്ക് ജില്ലാ ഇൻഫർമേഷൻ ഓഫീസുമായി ബന്ധപ്പെടുക. ഫോൺ: 0497 2700231.

 

date