ജില്ലയില്‍ മഴക്കാലപൂര്‍വ്വ ശുചീകരണം പുരോഗമിക്കുന്നു ഇതുവരെ നീക്കം ചെയ്തത് 349.87 ടണ്‍ മാലിന്യം
ജില്ലയില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ മഴക്കാല പൂര്‍വ്വ ശുചീകരണം പുരോഗമിക്കുന്നു. മാര്‍ച്ച് മുതല്‍ ആരംഭിച്ച ശുചീകരണത്തിന്റെ ഭാഗമായി ഇതുവരെ നടത്തിയ 951 ക്ലീനിങ് ഡ്രൈവുകളിലായി നീക്കം ചെയ്തത് 349.87 ടണ്‍ മാലിന്യം. 908 പൊതു സ്ഥലങ്ങളാണ് ക്ലീനിങ് ഡ്രൈവിന്റെ ഭാഗമായി വൃത്തിയാക്കിയത്. അതോടൊപ്പം 520.54 കിലോമീറ്റര്‍ ദൂരത്തില്‍ തോട്, നീര്‍ച്ചാല്‍, ഓട തുടങ്ങിയവയും 319 കുളങ്ങളും വൃത്തിയാക്കി. ജില്ലയിലെ 11,16,99 കിണറുകളില്‍ ക്ലോറിനേഷനും മഴക്കാല പൂര്‍വ്വ ശുചീകരണത്തിന്റെ ഭാഗമായി നടത്തി. പരിസരം വൃത്തിയായി സൂക്ഷിക്കാത്ത 296 സ്ഥാപനങ്ങള്‍ക്കെതിരെ പിഴ ചുമത്തി. ഇവരില്‍ നിന്നും 32,84,00 രൂപയാണ് പിഴയായി ലഭിച്ചത്. ഇതിന് പുറമെ കണ്ടെത്തിയ 201 ഗാര്‍ബേജ് പോയിന്റുകളും പൂര്‍ണ്ണമായി വൃത്തിയാക്കി. 24,52,18 വീടുകളില്‍ കൊതുക് നിവാരണത്തിന്റെ ഭാഗമായി കൊതുക് നശീകരണത്തിനായുള്ള ഫോഗിങ് പോലുള്ള പ്രവര്‍ത്തനങ്ങളും ചെയ്തു.
- Log in to post comments