എന്റെ കേരളം പ്രദര്‍ശന വിപണന മേള: പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു
സംസ്ഥാന സര്‍ക്കാറിന്റെ നാലാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി മെയ് 4 മുതല്‍ 10 വരെ സ്‌റ്റേഡിയം സ്റ്റാന്റ് മൈതാനത്ത് നടന്ന എന്റെ കേരളം പ്രദര്‍ശന വിപണന മേളയിലെ മികച്ച സ്റ്റാളുകള്‍ക്കും മേളയ്ക്ക് മികച്ച കവറേജ് നല്‍കിയ മാധ്യമങ്ങള്‍ക്കുമുള്ള പുരസ്‌കാരങ്ങള്‍ വൈദ്യുത വകുപ്പ് മന്ത്രി കെ കൃഷ്ണന്‍കുട്ടി, തദ്ദേശ സ്വയംഭരണ എക്‌സൈസ് പാര്‍ലിമെന്ററി കാര്യവകുപ്പ് മന്ത്രി എം ബി രാജേഷ്, വിജ്ഞാന കേരളം അഡൈ്വസര്‍ ഡോ. ടി എം തോമസ് ഐസക്, എംഎല്‍എമാരായ കെ ഡി പ്രസേനന്‍, കെ ശാന്തകുമാരി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ബിനുമോള്‍ എന്നിവര്‍ ചേര്‍ന്ന് വിതരണം ചെയ്തു.
കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന വിജ്ഞാനകേരളം ജില്ലാ കൗണ്‍സില്‍ രൂപീകരണ യോഗത്തിലാണ് പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തത്.മികച്ച സ്റ്റാളിനുള്ള ഒന്നാം സ്ഥാനം പൊലീസ് വകുപ്പിനും രണ്ടാം സ്ഥാനം അഗ്നി ശമന രക്ഷാ സേനയും മൂന്നാം സ്ഥാനം പൊതുവിദ്യാഭ്യാസ വകുപ്പിനുമാണ് ലഭിച്ചത്. സ്റ്റാളില്‍ ക്രമീകരിച്ച ആര്‍ട്ട് വര്‍ക്ക്, സ്റ്റാള്‍ സജ്ജീകരിച്ച രീതി, സന്ദര്‍ഭോചിതമായ അവതരണം, പൊതുജന സമ്പര്‍ക്കം തുടങ്ങിയവ പരിഗണിച്ചാണ് പുരസ്‌കാരങ്ങള്‍ നല്‍കിയത്.
എന്റെ കേരളം പ്രദര്‍ശന വിപണന മേളയുമായി ബന്ധപ്പെട്ട അച്ചടി മാധ്യമ വിഭാഗത്തില്‍ മികച്ച റിപ്പോര്‍ട്ടറായി ടി.എസ് അഖില്‍ (ദേശാഭിമാനി) നെ തിരഞ്ഞെടുത്തു. മികച്ച ഫോട്ടോഗ്രാഫറായി അനില്‍ കെ.പുത്തൂര്‍ (ദീപിക), ശരത് കല്‍പ്പാത്തി (ദേശാഭിമാനി) എന്നിവര്‍ പങ്കിട്ടു.
ദൃശ്യ മാധ്യമ വിഭാഗത്തില്‍ പ്രത്യേക പ്രോത്സാഹന സമ്മാനം കാമറാമാന്‍ അംബരീഷ് റാം (യു.ടി.വി), ശ്രവ്യ മാധ്യമ വിഭാഗത്തില്‍ പ്രത്യേക പ്രോത്സാഹന സമ്മാനം അഹല്യ എഫ്. എം എന്നിവരെയും തിരഞ്ഞെടുത്തു. ഏഴ് ദിവസങ്ങളിലായി നടന്ന മേളയുടെ സമഗ്ര കവറേജ്, സ്റ്റാളുകളുടെ സേവനങ്ങള്‍ ചൂണ്ടിക്കാട്ടിയുള്ള റിപ്പോര്‍ട്ടുകള്‍ എന്നിവ പരിഗണിച്ചാണ് പുരസ്‌കാരങ്ങള്‍ നല്‍കിയത്.
കലക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടിയില്‍ എംഎല്‍എമാരായ കെ ഡി പ്രസേനന്‍, കെ ശാന്തകുമാരി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ബിനുമോള്‍, വിജ്ഞാനകേരളം അഡൈ്വസര്‍ ഡോ. ടി എം തോമസ് ഐസക്, കണ്‍സള്‍ട്ടന്റ് ഡോ പി. സരിന്‍, കില ഫെസിലിറ്റേറ്റര്‍ ഡോ. രാജേഷ് ,എഡിഎം കെ സുനില്‍ കുമാര്‍,ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പ്രിയ കെ ഉണ്ണികൃഷ്ണന്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments