Skip to main content

സഫ്ദർ ഹാശ്മി സ്മാരക ഗ്രന്ഥാലയത്തിൽ  പി ആർ ഡി സഹായ കേന്ദ്രം

 

സർക്കാറിന്റെ പദ്ധതികളും ആനുകൂല്യങ്ങളും സംബന്ധിച്ച വിവരങ്ങൾ ജനങ്ങളിലെത്തിക്കുന്നതിനായി വിവര പൊതുജന സമ്പർക്ക വകുപ്പ് ആവിഷ്‌ക്കരിച്ച പി ആർ ഡി സഹായ കേന്ദ്രം തായംപൊയിൽ സഫ്ദർ ഹാശ്മി സ്മാരക ഗ്രന്ഥാലയത്തിൽ ആരംഭിക്കുന്നു. നവംബർ 18ന് വൈകീട്ട് അഞ്ചിന് ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ടി വസന്തകുമാരി ഉദ്ഘാടനം ചെയ്യും. ജില്ലാ ലൈബ്രറി കൗൺസിലിന്റെ ജനസേവന കേന്ദ്രത്തിന്റെ ഉദ്ഘാടനവും നടക്കും. മയ്യിൽ ഗ്രാമപഞ്ചായത്ത് അംഗം എം വി രാധാമണി അധ്യക്ഷത വഹിക്കും. 

date