Skip to main content

തദ്ദേശ തിരഞ്ഞെടുപ്പ്: ജീവനക്കാര്‍ക്കുള്ള പരിശീലനം 28 മുതല്‍

 

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതു തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിലെ ഇ.ആര്‍.ഒമാര്‍ക്കും മറ്റ് രണ്ട് ഉദ്യോഗസ്ഥര്‍ക്കും(എ.ഇ.ആര്‍.ഒ, ടെക്‌നിക്കല്‍ അസിസ്റ്റന്റ്) പരിശീലനം നല്‍കുന്നു. മെയ് 28 മുതല്‍ 30 വരെ അഞ്ച് ബാച്ചുകളിലായി പാലക്കാട് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളിലാണ് പരിശീലനം. 28 ന് രാവിലെ ഒമ്പത് മണി മുതല്‍ 12 വരെ തൃത്താല, പട്ടാമ്പി, ശ്രീകൃഷ്ണപുരം ബ്ലോക്കുകളില്‍ ഉള്‍പ്പെടുന്ന ഗ്രാമപഞ്ചായത്തുകളിലെ ഉദ്യോഗസ്ഥര്‍ക്കും ഉച്ചയ്ക്ക് 1.30 മുതല്‍ അഞ്ച് വരെ പാലക്കാട്, കുഴല്‍മന്ദം, ചിറ്റൂര്‍ ബ്ലോക്കുകളിലെ ഗ്രാമപഞ്ചായത്തുകളിലെ ഉദ്യോഗസ്ഥര്‍ക്കുമാണ് പരിശീലനം. 29 ന് രാവിലെ ഒമ്പത് മണി മുതല്‍ ഉച്ചയ്ക്ക് 12.30 വരെ ഒറ്റപ്പാലം, മണ്ണാര്‍ക്കാട്, അട്ടപ്പാടി എന്നീ ബ്ലോക്കുകളിലെ ഗ്രാമപഞ്ചായത്തുകള്‍ക്കും ഉച്ചയ്ക്ക് 1.30 മുതല്‍ വൈകീട്ട് അഞ്ച് വരെ കൊല്ലങ്കോട്, നെന്മാറ, മലമ്പുഴ എന്നീ ബ്ലോക്കുകളിലെ ഗ്രാമപഞ്ചായത്തുകള്‍ക്കും 30 ന് രാവിലെ ഒമ്പത് മുതല്‍ 12.30 വരെ ആലത്തൂര്‍ ബ്ലോക്കിലെ എല്ലാ പഞ്ചായത്തുകള്‍ക്കും ജില്ലയിലെ എല്ലാ മുന്‍സിപ്പാലിറ്റികള്‍ക്കുമാണ് പരിശീലനം നല്‍കുകയെന്ന് ഡെപ്യൂട്ടി കളക്ടര്‍ (തിരഞ്ഞെടുപ്പ് വിഭാഗം) അറിയിച്ചു.

date