Post Category
സാഗര ഫെസിലിറ്റേറ്റർമാരെ നിയമിക്കുന്നു
മത്സ്യത്തൊഴിലാളികളുടെ സാഗര മൊബൈൽ ആപ്ലിക്കേഷൻ പ്രവർത്തന സജ്ജമാക്കുന്നതിന്റെ ഭാഗമായി ജില്ലയിൽ ഫെസിലിറ്റേറ്റർമാരെ നിയമിക്കുന്നു. തെരഞ്ഞെടുക്കപ്പെട്ട ഫിഷിംഗ് ഹാർബർ/ ഫിഷ് ലാൻഡിംഗ് സെന്ററുകളായ മാപ്പിള ബേ, അഴീക്കൽ, പുതിയങ്ങാടി, ചാലിൽ ഗോപാലപേട്ട, തയ്യിൽ, എന്നീ അഞ്ച് സ്ഥലങ്ങളിൽ നിലവിലുള്ള ഒരു ഒഴിവിലേക്കാണ് താൽകാലിക നിയമനം. ഉദ്യോഗാർത്ഥികൾ 20 നും 40 നും ഇടയിൽ പ്രായമുള്ള മത്സ്യത്തൊഴിലാളി വിഭാഗത്തിൽപ്പെട്ടവരും, ബിരുദവും കമ്പ്യൂട്ടർ പരിജ്ഞാനവും ഉള്ളവരുമായിരിക്കണം. വിഎച്ച്എസ്ഇ ഫിഷറീസ്, അല്ലെങ്കിൽ ഗവ റീജിയണൽ ഫിഷറീസ് ടെക്നിക്കൽ ഹൈസ്കൂളിൽ പത്താം ക്ലാസ് പഠിച്ചവർക്ക് മുൻഗണന. യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പും സഹിതം നവംബർ 23ന് ഉച്ച രണ്ട് മണിക്ക് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിൽ ഹാജരായി അഭിമുഖത്തിൽ പങ്കെടുക്കണം.
date
- Log in to post comments