വൃക്ഷവത്ക്കരണ ക്യാംപയിന്: കൂടിയാലോചനാ യോഗം ചേര്‍ന്നു
നെന്മാറ ബ്ലോക്ക് പഞ്ചായത്ത് നടപ്പാക്കുന്ന വൃക്ഷവത്ക്കരണ ക്യാംപയിനിന്റെ ഭാഗമായി ബ്ലോക്ക് തല കൂടിയാലോചനാ യോഗം ചേര്‍ന്നു. ക്യാംപിയിനെക്കുറിച്ച് നവകേരളം കര്‍മപദ്ധതി റിസോഴ്സ് പേഴ്സണ്‍ എസ്.വി. പ്രേംദാസ് വിശദീകരിച്ചു. വൃക്ഷവത്ക്കരണത്തില് ശ്രദ്ധ ചെലുത്തേണ്ട കാര്യങ്ങളെക്കുറിച്ച് ശുചിത്വ മിഷന് റിസോഴ്സ് പേഴ്സണ്‍ എ.ഹാറൂണ്‍ സംസാരിച്ചു. വിദ്യാലയങ്ങളില്‍ 'ചങ്ങാതിക്കൊരു തൈ'യും പഞ്ചായത്തുകളില്‍ 'ഓര്‍മ്മ മരവും' ഫലപ്രദമായി നടത്താനും ബന്ധപ്പെട്ട വകുപ്പുകളുടെ കൂട്ടായ്മ ഉറപ്പുവരുത്താനും യോഗത്തില്‍ തീരുമാനിച്ചു.
ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി കെ. ദിനേഷ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജി.ഇ.ഒ ബി. ഹരീഷ് കുമാര്‍, ഹരിത സഹായ സ്ഥാപന പ്രതിനിധി എം. അരുണ്‍, ക്ഷേമ-വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്പേഴ്സണ്മാര്, വി.ഇ.ഒ. മാര്‍ , എം.ആര്.എന്‍.ആര്.ഇ.ജി.എസ് എ. ഇ.മാര്‍, അസിസ്റ്റന്റ് സെക്രട്ടറിമാര്‍, കുടുംബശ്രീ പ്രതിനിധികള്‍, ഹരിത സ്ഥാപന പ്രതിനിധികള്‍, വിവിധ വിദ്യാലയങ്ങളിലെ പ്രതിനിധികളായ അധ്യാപകര്‍, വനം വകുപ്പ്, കൃഷി വകുപ്പ് പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments