Skip to main content

വനിതാ ഗ്രൂപ്പ് സംരംഭം ഉദ്ഘാടനം ചെയ്തു

 

ചിറ്റൂര്‍ ബ്ലോക്ക് പഞ്ചായത്ത് വനിതാ ഗ്രൂപ്പ് സംരംഭമായ 'എന്‍ സ്‌റ്റൈല്‍ ടൈലറിങ്' ന്റെ ഉദ്ഘാടനം ചിറ്റൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.സുജാത നിര്‍വ്വഹിച്ചു. 2024-25 വര്‍ഷത്തെ വനിതാ ഗ്രൂപ്പുകള്‍ക്കുള്ള സ്വയംതൊഴില്‍ സംരംഭങ്ങള്‍ക്കുള്ള ധനസാഹായമായി രണ്ട് ലക്ഷം രൂപ ചെലവഴിച്ചാണ് തയ്യല്‍ കേന്ദ്രം പ്രവര്‍ത്തനം ആരംഭിച്ചത്. പൊല്‍പുള്ളി ചിറവട്ടത്താണ് യൂണിറ്റ് ആരംഭിച്ചത്.

ചിറ്റൂര്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബി. സിന്ധു അധ്യക്ഷയായി. ചിറ്റൂര്‍ ബ്ലോക്ക് അംഗം എം.സുബൈറത്ത്, ചിറ്റൂര്‍ ബ്ലോക്ക് വികസന കാര്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ എന്‍.കെ.മണികുമാര്‍, വാര്‍ഡ് അംഗങ്ങളായ കെ.സതീഷ് കുമാര്‍, സി. വിശാലാക്ഷി, ചിറ്റൂര്‍ ബ്ലോക്ക് വ്യവസായ വികസന ഓഫീസര്‍ എം. രാജഗോപാലന്‍, യൂണിറ്റ് സെക്രട്ടറി പൗജാമ എന്നിവര്‍ പങ്കെടുത്തു.

date