Skip to main content

മന്തുരോഗ ലഘൂകരണ കിറ്റ് വിതരണവും  സൗജന്യ ശാസ്ത്രക്രിയയും

 

ദേശീയ മന്തുരോഗ നിവാരണ പരിപാടിയുടെ ഭാഗമായി മന്തുരോഗികൾക്ക് ദുരിത ലഘൂകരണ കിറ്റ് വിതരണം ചെയ്യുന്നു. കൈകാലുകളിലും സ്തനങ്ങളിലും ജനനേന്ദ്രീയങ്ങളിലും നീർവീക്കം വന്ന് ബുദ്ധിമുട്ടുന്നവർക്കുള്ള ദുരിത ലഘൂകരണത്തിനായാണ് മരുന്നും മറ്റ് സാധനസാമഗ്രികളും അടങ്ങിയ കിറ്റുകൾ സൗജന്യമായി നൽകുന്നത്. രോഗികൾക്കുള്ള ഗൃഹചികിത്സയും ആരോഗ്യവകുപ്പിന്റെ ആഭിമുഖ്യത്തിൽ ജില്ലയിൽ നടപ്പിലാക്കി വരുന്നു. മന്തുരോഗത്തിന്റെ ഭാഗമായോ അല്ലാതെയോ വൃഷ്ണസഞ്ചി  വീക്കമുള്ളവർക്ക് സൗജന്യമായി ശസ്ത്രക്രിയയും ചെയ്തു കൊടുക്കും.  രോഗം പരസ്യമാക്കാൻ ആഗ്രഹിക്കാത്ത, കണ്ണൂർ ജില്ലയിൽ സ്ഥിരതാമസമാക്കിയ വ്യക്തികൾ കണ്ണൂർ സിവിൽ സ്റ്റേഷൻ അനക്സിലുള്ള ജില്ലാ ആരോഗ്യകേന്ദ്രത്തിലെ ജില്ലാ മലേറിയ ഓഫീസറുമായി ഫോണിൽ 9744316196 ബന്ധപ്പെടാം. ജില്ലയിൽ താമസമാക്കിയിട്ടുള്ള ഇതരസംസ്ഥാന തൊഴിലാളികൾക്കും ഈ സേവനം ലഭിക്കുന്നതാണ്. 

 

date