Post Category
സ്വയം തൊഴിൽ വായ്പകൾക്ക് അപേക്ഷ ക്ഷണിച്ചു
പട്ടികജാതി, പട്ടികവർഗ വിഭാഗത്തിൽപ്പെട്ട 18നും 55 നും ഇടയിൽ പ്രായമുള്ള തൊഴിൽരഹിതരായവരിൽ നിന്ന് സ്വയംതൊഴിൽ വായ്പകൾക്കുള്ള അപേക്ഷ ക്ഷണിച്ചു. സംസ്ഥാന പട്ടികജാതി പട്ടികവർഗ വികസന കോർപ്പറേഷൻ ആറ് ശതമാനം പലിശനിരക്കിൽ അഞ്ച് സെന്റില്‍ കുറയാത്ത വസ്തു ജാമ്യത്തിന്റെയോ ഉദ്യോഗസ്ഥ ജാമ്യത്തിന്റെയോ ഈടിലാണ് വായ്പ അനുവദിക്കുന്നത്. ഒരു ലക്ഷം രൂപ മുതൽ നാല് ലക്ഷം രൂപ വരെയാണ് വായ്പാതുക. മൂന്ന് ലക്ഷം രൂപ വരെയാണ് വരുമാന പരിധി. അപേക്ഷാ ഫോറത്തിനും വിശദവിവരങ്ങൾക്കും തൃശ്ശൂർ രാമനിലയത്തിന് സമീപമുള്ള പട്ടികജാതി, പട്ടികവർഗ വികസന കോർപ്പറേഷൻ ജില്ലാ ഓഫീസുമായി ബന്ധപ്പെടണം.
ഫോൺ - 0487 2331556, 9400068508.
date
- Log in to post comments