Skip to main content

ആര്‍ദ്രം ജില്ലാതല സെമിനാര്‍ നാളെ  (2017 ഡിസംബര്‍ 3ന്) മന്ത്രി കെ കെ ശൈലജ ഉദ്ഘാടനം ചെയ്യും

 

 

കൊച്ചി: ആരോഗ്യരംഗത്ത് സമഗ്രമാറ്റം ലക്ഷ്യമിട്ട് സംസ്ഥാനസര്‍ക്കാര്‍ നടപ്പിലാക്കുന്ന ആര്‍ദ്രം ദൗത്യത്തിന്റെ ഭാഗമായി ജില്ലാതലസെമിനാര്‍ നാളെ (ഡിസംബര്‍ 3ന്) രാവിലെ 10-ന് എറണാകുളം ടൗണ്‍ ഹാളില്‍ നടക്കും. ആരോഗ്യ കുടുംബക്ഷേമ വകുപ്പ് മന്ത്രി കെ കെ ശൈലജ ഉദ്ഘാടനം ചെയ്യും.  പ്രൊഫ കെ വി തോമസ് എം പി, ഹൈബി ഈഡന്‍ എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആശ സനില്‍, ജില്ലാകളക്ടര്‍ മുഹമ്മദ് വൈ സഫീറുള്ള തുടങ്ങിയവര്‍ പങ്കെടുക്കും.

 

ആര്‍ദ്രം ദൗത്യത്തിന്റെ ഭാഗമായി ജില്ലയില്‍ ആരോഗ്യരംഗത്ത് വിവിധ പദ്ധതികള്‍ നടന്നുവരികയാണ്. പതിനഞ്ച് പ്രാഥമികാരോഗ്യകേന്ദ്രങ്ങള്‍ കുടുംബാരോഗ്യ കേന്ദ്രങ്ങളായി ഉയര്‍ത്തും. കുടുംബ ഡോക്ടര്‍ എന്ന ആശയത്തിലൂന്നിയാണ് കുടുംബാരോഗ്യകേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുക. ആരോഗ്യസേവന രംഗത്ത് വളണ്ടിയര്‍മാരുടെ സേവനം കൂടി ഉപയോഗപ്പെടുത്തി കൊണ്ടാണ് ഈ രംഗത്ത് മാറ്റമുണ്ടാക്കാന്‍ ശ്രമിക്കുന്നത്. മെഡിക്കല്‍കോളേജ്, ജനറല്‍ ആശുപത്രി എന്നിവയെ രോഗീസൗഹൃദമാക്കുന്നതിനും സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും ആര്‍ദ്രം ദൗത്യം ലക്ഷ്യം വയ്ക്കുന്നു.

date