Post Category
വായനമാസാചരണം: ക്വിസ് മത്സരം 12 ന്
പി.എന്‍ പണിക്കര്‍ ദേശീയ വായനമാസാചരണത്തിന്റെ ഭാഗമായി ജൂലൈ 12ന് ജില്ലാതല ക്വിസ് മത്സരം നടത്തുന്നു. രാവിലെ 10ന് ബി.ഇ.എം എച്ച്.എസ്.എസ് (മിഷന്‍ സ്‌കൂള്‍)ലാണ് മത്സരം. ജില്ലയിലെ അംഗീകൃത ഹൈസ്‌കൂള്‍ വിഭാഗത്തില്‍ നിന്നും പ്രധാന അധ്യാപകന്റെ സാക്ഷ്യപത്രത്തോടുകൂടി രണ്ട് കുട്ടികള്‍ക്ക് ഭാഗമാകാം. ജില്ലയില്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടുന്നവര്‍ക്ക് സംസ്ഥാനതലത്തില്‍ മത്സരിക്കാം. ജൂലൈ 11 വൈകീട്ട് അഞ്ച് വരെ രജിസ്റ്റര്‍ ചെയ്യാം. ഫോണ്‍: 8075862027,9656607119
date
- Log in to post comments