Skip to main content

അഖിലേന്ത്യാ സഹകരണ വാരാഘോഷ സെമിനാർ 

 

65 ാമത് അഖിലേന്ത്യാ സഹകരണ വാരാഘോഷത്തോടനുബന്ധിച്ച് കണ്ണൂർ സഹകരണ പരിശീലന കേന്ദ്രത്തിൽ സഹകരണ പ്രസ്ഥാനത്തിന്റെ സദ്ഭരണത്തിലൂടെ ഗ്രാമീണ അഭിവൃദ്ധി' എന്ന വിഷയത്തിൽ സെമിനാർ നടന്നു. സഹകരണ പരിശീലനകേന്ദ്രം ഡെപ്യൂട്ടി രജിസ്ട്രാർ-പ്രിൻസിപ്പൽ പി അബ്ദുള്ള അദ്ധ്യക്ഷത വഹിച്ചു.  കുടുംബശ്രീ കോ-ഓഡിനേറ്റർ പി പി ദാമോദരൻ വിഷയം അവതരിപ്പിച്ചു. ചടങ്ങിൽ സഹകരണ വിദ്യാഭ്യാസ ഇൻസ്ട്രക്ടർ വി അശോകൻ, എം പി അമർനാഥ്, ടി പി സുനിൽ കുമാർ, എൻ ചന്ദ്രൻ. പി രജിത, കെ കെ സന്ദീപ് എന്നിവർ സംസാരിച്ചു. പ്ലാനിങ് ഫോറം കൺവീനർ എം സജേഷ് സ്വാഗതവും ഹരിപ്രിയ നന്ദിയും പറഞ്ഞു.

 

date