കര്‍ഷകസഭയും ഞാറ്റുവേല ചന്തയും നടത്തി
തച്ചമ്പാറ ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും ആഭിമുഖ്യത്തില്‍ കര്‍ഷകസഭയും ബ്ലോക്ക്തല ഞാറ്റുവേല ചന്തയും നടത്തി. ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടന്ന പരിപാടി മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി പ്രീത ഉദ്ഘാടനം ചെയ്തു. കൃഷിവകുപ്പിന്റെ പദ്ധതികള്‍ കര്‍ഷകരില്‍ അവബോധം ഉണ്ടാക്കുക, ഗുണമേന്മയുള്ള നടീല്‍ വസ്തുക്കള്‍ കര്‍ഷകര്‍ക്ക് ലഭ്യമാക്കുക എന്നിവയാണ് കര്‍ഷകസഭയുടെ ലക്ഷ്യം. പരിപാടിയില്‍ കര്‍ഷകര്‍ക്ക് ജൈവവളങ്ങള്‍ വിതരണം ചെയ്തു.
തച്ചമ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബാബു മാസ്റ്റര്‍ അധ്യക്ഷനായി. മണ്ണാര്‍ക്കാട് ബ്ലോക്ക് കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ പി ഗിരിജ പദ്ധതി വിശദീകരിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശാരദ പുന്നക്കല്ലടി, ജില്ലാ പഞ്ചായത്ത് അംഗം റെജി ജോസ്, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍മാരായ ഐസക് ജോണ്‍, അബൂബക്കര്‍ മുച്ചിരിപ്പാടന്‍, തനൂജ രാധാകൃഷ്ണന്‍, മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ പി വി കുര്യന്‍, ഐഷാ ബാനു കാപ്പില്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍ ഒ നാരായണന്‍കുട്ടി, അലി തേക്കത്ത്, ബെറ്റി ലോറന്‍സ്, പി പി ഷഫീഖ്, ജയ ജയപ്രകാശ്, കൃഷിഭവന്‍ കൃഷി ഓഫീസര്‍ ആര്‍ദ്ര എസ് രഘുനാഥ്, കൃഷി അസിസ്റ്റന്റ് പി ചിത്ര, കര്‍ഷകര്‍, രാഷ്ട്രീയകക്ഷി പ്രതിനിധികള്‍, കൃഷിവകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments