Skip to main content
കണ്ണൂർ കോർപറേഷൻ പൊതുമരാമത്തു സ്ഥിരസമിതി അധ്യക്ഷ വി കെ  ശ്രീലത തൈകൾ വിതരണം ചെയ്യുന്നു

ചേലോറയില്‍ ഞാറ്റുവേല ചന്തയും കര്‍ഷക സഭയും 

കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പും ചേലോറ കൃഷിഭവനും സംയുക്തമായി സംഘടിപ്പിച്ച കര്‍ഷക സഭയും ഞാറ്റുവേല ചന്തയും വില്‍പയും  കണ്ണൂര്‍ കോര്‍പറേഷന്‍ സ്ഥിരസമിതി അധ്യക്ഷ വി.കെ ശ്രീലത ഉദ്ഘാടനം ചെയ്തു. ചേലോറ കമ്മ്യൂണിറ്റി ഹാളില്‍ നടന്ന പരിപാടിയില്‍ കോര്‍പറേഷന്‍ കൗണ്‍സിലര്‍ കെ പ്രദീപന്‍ അധ്യക്ഷനായി. ചെലോറ കൃഷി ഓഫീസര്‍ അനുപ്രസാദ് പദ്ധതി വിശദീകരിച്ചു. കാലാവസ്ഥാ അധിഷ്ഠിത വിള ഇന്‍ഷുറന്‍സ് പദ്ധതിയെപ്പറ്റി വിഷ്ണു പഠന ക്ലാസും നടത്തി. ഡിവിഷന്‍  കൗണ്‍സിര്‍മാരായ ശ്രീജ ആരമ്പന്‍, മിനി അനില്‍ കുമാര്‍, നിര്‍മല, രജനി,അസിസ്റ്റന്റ് കൃഷി ഓഫീസര്‍ പ്രഭ എന്നിവര്‍ സംസാരിച്ചു. ചന്തയോടനുബന്ധിച്ച് പച്ചക്കറി തൈകളുടെയും വിവിധ ഫലവൃക്ഷത്തൈകളുടെയും ജീവാണു വളങ്ങളുടെയും വില്പനയും വിള ഇന്‍ഷുറന്‍സ് ക്യാമ്പയിനും നടന്നു.

date