Post Category
മത്സ്യഫെഡ് 'മികവ് 2025' വിദ്യാഭ്യാസ അവാര്‍ഡ് ജൂലൈ അഞ്ചിന്
2024-25 അധ്യയന വര്‍ഷത്തില്‍ എസ്.എസ്.എല്‍.സി, പ്ലസ്.ടു, വി.എച്ച്.എസ്.ഇ, സി.ബി.എസ്.ഇ എന്നീ പരീക്ഷകളില്‍ എല്ലാ വിഷയത്തിലും എ പ്ലസ് കരസ്ഥമാക്കിയ മത്സ്യഫെഡില്‍ അഫിലിയേറ്റ് ചെയ്തിട്ടുള്ള മത്സ്യത്തൊഴിലാളി വികസന ക്ഷേമ സഹകരണ സംഘങ്ങളില്‍ അംഗങ്ങളായ മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് വിദ്യാഭ്യാസ അവാര്‍ഡ് വിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ജൂലൈ അഞ്ചിന് ഉച്ചയ്ക്ക് രണ്ടിന് ഉണ്ണിയാല്‍ ഫിഷറീസ് എക്സ്റ്റന്‍ഷന്‍ സെന്ററില്‍ വെച്ച് നടക്കും. കായിക, വഖഫ്, ഹജ്ജ് വകുപ്പ് മന്ത്രി വി. അബ്ദുറഹ്‌മാന്‍ വിദ്യാഭ്യാസ അവാര്‍ഡുകള്‍ വിതരണം ചെയ്യും.
date
- Log in to post comments