Skip to main content

പോളിടെക്‌നികില്‍ നിയമനം

ചേളാരിയില്‍ പ്രവര്‍ത്തിക്കുന്ന എ.കെ.എന്‍.എം ഗവ. പോളിടെക്‌നിക് കോളേജില്‍ ഡെമോണ്‍സ്‌ട്രേറ്റര്‍ ഇന്‍ ഇലക്ട്രിക്കല്‍, ട്രേഡ്‌സ്മാന്‍ ഇന്‍ ഇലക്ട്രോണിക്‌സ് എന്നീ തസ്തികകളില്‍ നിയമനം നടത്തുന്നു.  ഇലക്ട്രിക്കല്‍ എന്‍ജിനീയറിങിൽ ഡിപ്ലോമയുള്ളവര്‍ക്ക് ഡെമോണ്‍സ്‌ട്രേറ്റര്‍ ഇന്‍ ഇലക്ട്രിക്കല്‍ പോസ്റ്റിലേക്കും ഇലക്ട്രോ സിക്സിൽ ഐ.ടി.ഐ യോഗ്യത ഉള്ളവര്‍ക്ക് ട്രേഡ്‌സ്മാന്‍ ഇന്‍ ഇലക്ട്രോണിക്‌സ് പോസ്റ്റിലേക്കും അപേക്ഷിക്കാം.

യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ ജൂലൈ 8ന് രാവിലെ 10ന് പ്രായം, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം  എന്നിവ തെളിയിക്കുന്ന എല്ലാ രേഖകളുടെയും അസ്സലും പകര്‍പ്പുകളും സഹിതം കൂടിക്കാഴ്ചയ്ക്ക് ഹാജരാകണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക്: 9446068906.

date