Skip to main content

ഡോക്ടര്‍ നിയമനം

പൊന്നാനി സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയില്‍ ഡോക്ടര്‍ തസ്തികയിലേക്ക് ദിവസ വേതന അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. എം.ബി.ബി.എസ് പാസായവര്‍ക്കും ട്രാവന്‍കൂര്‍ കൊച്ചിന്‍ മെഡിക്കല്‍ കൗണ്‍സിലില്‍ രജിസ്‌റ്റർ  ചെയ്തവര്‍ക്കും അപേക്ഷിക്കാം. പ്രായപരിധി 2025 ജനുവരി ഒന്നിന് 50 വയസ് കവിയരുത്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റുകളുടെ ഒറിജിനലും പകര്‍പ്പും, ആധാര്‍ കോപ്പിയുമായി ജൂലൈ ഏഴിന് രാവിലെ 11ന് ആശുപത്രി ഓഫീസില്‍ കൂടിക്കാഴ്ചയ്ക്കായി ഹാജരാക്കണം. ഫോണ്‍: 0494 2666439.

date