മ്യൂസിക് ആല്‍ബം ലോഞ്ച് ചെയ്തു
വള്ളുവമ്പ്രം എ.എം.യു.പി സ്‌കൂള്‍ പി.ടി.എയുടെ നേതൃത്വത്തില്‍ 'വെയിലില്‍ വാടാത്ത പൂക്കളേ' എന്ന പേരില്‍ മ്യൂസിക് ആല്‍ബം പുറത്തിറക്കി. ജില്ലാ കലക്ടറുടെ ചേമ്പറില്‍ ജില്ലാ കലക്ടര്‍ വി.ആര്‍. വിനോദ് ലോഞ്ചിംഗ് കര്‍മം നിര്‍വഹിച്ചു. സ്‌കൂള്‍ മാനേജര്‍ എം.ടി മുഹമ്മദ്, പി.ടി.എ. പ്രസിഡന്റ് അബ്ദുല്‍ ഗഫൂര്‍, എം.ടി.എ പ്രസിഡന്റ് എം.പി. ഹസീന, എസ്.ആര്‍.ജി കണ്‍വീനര്‍ എ. സറീന, അധ്യാപകരായ എം.ടി.മുഹമ്മദലി, കെ. രജീഷ്, എം.ടി. മിന്‍ഹാജ് അലി, എം.ടി. അഹമ്മദ് ബാസില്‍, ടി.പി. സലാം, എ. റഫീഖ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു . വള്ളുവമ്പ്രം എ.എം.യു.പി. സ്‌കൂള്‍ അധ്യാപകന്‍ കെ. രജീഷാണ് പൊതു വിദ്യാഭ്യാസ പ്രോത്സാഹനവും ശാക്തീകരണവും ലക്ഷ്യമിട്ട് തയ്യാറാക്കിയ സംഗീത ആല്‍ബത്തിന്റെ ഗാനരചനയും സംവിധാനവും നിര്‍വഹിച്ചത്. സ്‌കൂളിലെ തന്നെ അധ്യാപകനായ എം.ടി. മിന്‍ഹാജലിയുമാണ് വീഡിയോ എഡിറ്റിംഗ് നിര്‍വഹിച്ചത്. ഗാനമാലപിച്ചത് യു.പി. വിഭാഗത്തിലെ വിദ്യാര്‍ഥികളായ കെ. നിരഞ്ജന്‍, അമല്‍, അയന ഫാത്തിമ, ഇഷ ഫാത്തിമ, ലിയ ഹെസിന്‍ എന്നിവരാണ്. എല്‍.പി.വിഭാഗത്തിലെ വിദ്യാര്‍ഥികളായ എം.എം. മുഹമ്മദ് ആരിഫ്, സി. ആദിഷ്, എന്‍. അക്ഷജ്, ടി.കെ. ഫാത്തിമ മെഹറിന്‍, പി.പി. അജില ഫാത്തിമ, കെ.സി. ലിയ ഫാത്തിമ എന്നിവരാണ് ആല്‍ബത്തില്‍ അഭിനയിച്ചത്.
- Log in to post comments