Skip to main content

ദേശീയ ആരോഗ്യ ദൗത്യം: എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗം ചേര്‍ന്നു

ദേശീയ ആരോഗ്യ മിഷന്റെ ഭാഗമായി ജില്ലയില്‍ നടപ്പിലാക്കുന്ന പ്രവര്‍ത്തനങ്ങളും വിവിധ പദ്ധതികളുടെ പുരോഗതി വിലയിരുത്തുന്നതിനും ജില്ലാ കളക്ടര്‍ വി.ആര്‍. വിനോദിന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ യോഗം ചേര്‍ന്നു. യോഗത്തില്‍ ദേശീയ ആരോഗ്യ മിഷന്‍ ജില്ലാ പ്രോഗ്രാം ഓഫീസര്‍ ഡോ. ടി.എന്‍. അനൂപ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ദേശീയ ആരോഗ്യ ദൗത്യത്തിന് കീഴിലുള്ള സ്ഥാപനങ്ങളില്‍ ഒഴിഞ്ഞ് കിടക്കുന്ന തസ്തികകളിലേക്ക് നിയമനം നടത്തും. നിലവില്‍ നടക്കുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങളെ കുറിച്ചും പദ്ധതികളെ കുറിച്ചും യോഗത്തില്‍ വിശദീകരിച്ചു. വീട്ടിലെ പ്രസവം കുറക്കാന്‍ ആരോഗ്യ മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് സാധിച്ചു എന്ന് ഡിഎംഒ ഡോ. ആര്‍. രേണുക പറഞ്ഞു. വിവിധ വകുപ്പ് മേധാവികള്‍, ആരോഗ്യ വകുപ്പ് ജീവനക്കാര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

 

date