Skip to main content

അഭിഭാഷകരുടെ പാനലിലേയ്ക്ക് അപേക്ഷിക്കാം

 

 

ഇടുക്കി ജില്ലയിലെ ഇടുക്കി മുന്‍സിഫ് കോര്‍ട്ട് സെന്ററില്‍ പ്ലീഡര്‍ ടു ഡു ഗവണ്‍മെന്റ് വര്‍ക്ക് തസ്തികയിലെ ഒഴിവിലേക്ക് നിയമനം നടത്തുന്നതിന് അഭിഭാഷകരുടെ പാനല്‍ തയ്യാറാക്കുന്നു. നിശ്ചിത യോഗ്യത ഉള്ളവരും ബാര്‍ അസോസിയേഷനില്‍ രജിസ്റ്റര്‍ ചെയ്ത് ഏഴ് വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയം ഉള്ളവരും 60 വയസ് കവിയാത്തവരുമായ അഭിഭാഷകര്‍ക്ക് അപേക്ഷിക്കാം. അപേക്ഷയോടൊപ്പം ജനനത്തീയതി, എന്റോള്‍മെന്റ് തീയതി, പ്രവൃത്തി പരിചയം, ഫോണ്‍ നമ്പര്‍, ഇമെയില്‍ ഐ.ഡി, ബന്ധപ്പെട്ട പോലീസ് സ്റ്റേഷന്‍ എന്നിവ ഉള്‍പ്പെടുത്തി തയ്യാറാക്കിയ വിശദമായ ബയോഡേറ്റയും ജനനത്തീയതി, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകളും, ബിരുദം, എന്റോള്‍മെന്റ് സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും കൂടാതെ കൈകാര്യം ചെയ്തിട്ടുള്ള ഗൗരവ സ്വഭാവമുള്ള മൂന്ന് സെഷന്‍സ് കേസുകളുടെ വിധി പകര്‍പ്പുകളും സഹിതം ജൂലൈ 10 ന് വൈകിട്ട് 5 ന് മുമ്പായി ജില്ലാ കളക്ടറുടെ ഓഫീസില്‍ നേരിട്ടോ തപാല്‍ മുഖേനയോ അപേക്ഷ എത്തിക്കണം.

 

date