എസ് പി സി ഉപദേശക സമിതി യോഗം
ജില്ലയില്‍ സ്‌കൂള്‍ തലത്തിലെ സ്റ്റുഡന്റ് പോലീസ് കാഡറ്റ് (എസ്പിസി) പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനും പദ്ധതിയുടെ ഫലപ്രാപ്തി ഉറപ്പാക്കുന്നതിനുമായി ജില്ലാ കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗിന്റെ അധ്യക്ഷതയില്‍ ജില്ലാതല ഉപദേശക സമിതി യോഗം ചേര്‍ന്നു.
വിവിധ വകുപ്പുകളില്‍നിന്ന് എസ്പിസി പ്രോഗ്രാമുകള്‍ക്ക് ആവശ്യമായ പിന്തുണയും സഹായവും ഉറപ്പാക്കാന്‍ യോഗം തീരുമാനിച്ചു. വനം വകുപ്പിന്റെ പ്രകൃതിപഠന ക്യാമ്പ്, മറ്റ് സ്‌പെഷ്യല്‍ പ്രോജക്ടകളില്‍ എസ്പിസി കാഡറ്റുകളെ പങ്കാളികളാക്കും. ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഫോഴ്‌സുമായി സഹകരിച്ച് സ്‌കൂളുകളില്‍ വിദ്യാര്‍ഥികള്‍ക്കായി അഗ്‌നിരക്ഷാ പരിശീലനം, സ്‌പോര്‍ട്‌സ് കൗണ്‍സിലുമായി ചേര്‍ന്ന് നീന്തല്‍ പരിശീലനം, ഗതാഗത വകുപ്പിന്റെ റോഡ് സേഫ്റ്റി ഫണ്ട് ഉപയോഗിച്ച് കാഡറ്റുകള്‍ക്ക് പരിശീലനം എന്നിവ നല്‍കാനും യോഗം തീരുമാനിച്ചു.
ജില്ലാ കലക്ടറുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ എസിപി ജി ബാലചന്ദ്രന്‍, വിദ്യാഭ്യാസ ഉപഡയറക്ടര്‍ കെ ശിവദാസന്‍,
ജില്ലാ പഞ്ചായത്ത് സീനിയര്‍ സൂപ്രണ്ട് ടി അബ്ദുല്‍ നാസര്‍, എസ്പിസി അഡീഷണല്‍ ഓഫീസര്‍ പി പി ഷിബു, പോലീസ്, ഗതാഗതം, ഫയര്‍ ആന്‍ഡ് റസ്‌ക്യൂ, വനം തുടങ്ങിയ വകുപ്പ് ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു.
- Log in to post comments