Post Category
ഞാറ്റുവേല ചന്ത
വില്ല്യാപ്പള്ളി ഗ്രാമപഞ്ചായത്തും കൃഷിഭവനും ചേര്‍ന്ന് കീഴല്‍മുക്ക് ടൗണില്‍ സംഘടിപ്പിച്ച ഞാറ്റുവേല ചന്ത ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മുരളി പൂളക്കണ്ടിയില്‍ ഉദ്ഘാടനം ചെയ്തു. സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ രജിത കോളിയോട്ട് അധ്യക്ഷത വഹിച്ചു. ജനപ്രതിനിധികളായ എം കെ സനിയ, പി പ്രശാന്ത് കുമാര്‍, ഗോപാലന്‍ മാസ്റ്റര്‍, കാര്‍ഷിക വികസന സമിതി അംഗം എന്‍ എം രാജീവന്‍, കൃഷി ഓഫീസര്‍ സാന്ദ്ര, കൃഷി അസിസ്റ്റന്റ് ശ്വേത എന്നിവര്‍ സംസാരിച്ചു. ചന്തയില്‍ സൗജന്യ വിത്ത് വിതരണവും തെങ്ങിന്‍ തൈകളുടെ വില്‍പ്പനയും നടന്നു.
date
- Log in to post comments