ഗവേഷണ പദ്ധതിയിൽ പ്രോജക്ട് ഫെല്ലോ
കേരള വനഗവേഷണ സ്ഥാപനത്തിൽ 2028 മേയ് 31 വരെ കാലാവധിയുള്ള ഒരു സമയബന്ധിത ഗവേഷണ പദ്ധതിയിൽ പ്രോജക്ട് ഫെല്ലോയുടെ താൽക്കാലിക ഒഴിവിലേക്ക് നിയമനത്തിനായി ജൂലൈ 10ന് രാവിലെ 10 മണിക്ക് സ്ഥാപനത്തിന്റെ തൃശൂർ പീച്ചിയിലുള്ള ഓഫീസിൽ ഇന്റർവ്യൂ നടത്തും. കെമിസ്ട്രി, അനലറ്റിക്കൽ കെമിസ്ട്രി, ബോയോകെമിസ്ട്രി എന്നിവയിൽ ഒന്നാം ക്ലാസോടു കൂടിയ ബിരുദാന്തര ബിരുദമാണ് യോഗ്യത, ജി.സി.എം.എസ്, എച്ച്.പി.എൽ.സി, എച്ച്.പി.ടി.എൽ.സി, ഐ.സി.പി-എ.ഇ.എസ് തുടങ്ങിയ അനലറ്റിക്കൽ ഉപകരണങ്ങൾ കൈകാര്യം ചെയ്യുന്നതിലുള്ള പ്രവൃത്തി പരിചയം, അനലറ്റിക്കൽ ഇൻസ്ട്രുമെന്റേഷനിൽ നേടിയ പരിശീലനം എന്നിവ അഭികാമ്യം. 01.01.2025 ന് 36 വയസ് കവിയരുത്. പട്ടികജാതി പട്ടിക വർഗക്കാർക്ക് അഞ്ചും മറ്റ് പിന്നാക്ക വിഭാഗക്കാർക്ക് മൂന്നും വർഷം നിയമാനുസൃത വയസിളവ് ലഭിക്കും. താൽപര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഇന്റർവ്യൂവിന് ഹാജരാകണം. വിശദവിവരങ്ങൾക്ക്: www.kfri.res.in.
പി.എൻ.എക്സ് 3087/2025
- Log in to post comments