Post Category
കുപ്പടം ഖാദി നെയ്ത്ത് കേന്ദ്രം ഉദ്ഘാടനം
ജില്ലാ ഖാദി ഗ്രാമവ്യവസായ ഓഫീസിനു കീഴില്‍ കൊടുമണ്ണില്‍ പുതിയ കുപ്പടം ഖാദി നെയ്ത്ത് കേന്ദ്രത്തിന്റെ ഉദ്ഘാടനം ഖാദി ഗ്രാമവ്യവസായ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി. ജയരാജന്‍ നിര്‍വഹിച്ചു. ബോര്‍ഡ് അംഗം സാജന്‍ തൊടുക അധ്യക്ഷനായി. ഖാദി ബോര്‍ഡ് സെക്രട്ടറി ഡോ.കെ.എ. രതീഷ് കൊടുമണ്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ.ശ്രീധരന്‍, വികസനകാര്യ സ്ഥിരം സമിതി ചെയര്‍മാന്‍ വിപിന്‍ കുമാര്‍, വാര്‍ഡ് അംഗങ്ങളായ എ.ജി.ശ്രീകുമാര്‍, അജികുമാര്‍ രണ്ടാംകുറ്റി, അഞ്ജന ബിജുകുമാര്‍, ജില്ലാ പ്രോജക്ട് ഓഫീസര്‍ ജസി ജോണ്‍, ശക്തിഭദ്ര സാംസ്‌കാരിക കേന്ദ്രം പ്രസിഡന്റ് എ.വിജയന്‍ നായര്‍, സെക്രട്ടറി പി.കെ.രവീന്ദ്രന്‍ നായര്‍, ട്രഷറര്‍ ശ്രീജിത്ത് ഭാനുദേവ് എന്നിവര്‍ പങ്കെടുത്തു.
date
- Log in to post comments