തീറ്റപ്പുല്‍ കൃഷിയിൽ പരിശീലനം
ഓച്ചിറ ക്ഷീരോല്‍പന്ന നിര്‍മ്മാണ പരിശീലന വികസന കേന്ദ്രത്തില്‍ ജൂലൈ 16,17 തീയതികളിലായി തീറ്റപ്പുല്‍കൃഷിയിൽ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. താല്‍പ്പര്യമുള്ള ക്ഷീരകര്‍ഷകര്‍ക്ക് നേരിട്ടോ, ആലപ്പുഴ, കൊല്ലം ഡെപ്യൂട്ടി ഡയറക്ടര്‍മാര്‍ , അതത് ബ്ലോക്ക് ക്ഷീരവികസന ഓഫീസര്‍മാര്‍ എന്നിവർ മുഖാന്തിരമോ രജിസ്റ്റര്‍ ചെയ്യാം. കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളിലെപ്പോഴെങ്കിലും ഇതേ പരിശീലനത്തില്‍ ഓഫ് ലൈന്‍ ആയി പങ്കെടുത്തിട്ടുള്ളവർക്ക് ഇത്തവണ പങ്കെടുക്കുവാൻ അർഹതയില്ല. ജൂലൈ 15 ന് വൈകുന്നേരം
അഞ്ച് മണിക്ക് മുമ്പായി 8089391209, 0476 2698550 എന്നീ ഫോണ്‍ നമ്പരുകളില്‍ ബന്ധപ്പെട്ട് പേര് രജിസ്റ്റര്‍ ചെയ്യണം. പങ്കെടുക്കുന്നവര്‍ക്ക് അര്‍ഹമായ ദിനബത്ത,യാത്രാബത്ത എന്നിവ ഉണ്ട്. ബാങ്ക് പാസ്സ് ബുക്കിന്റെ പകര്‍പ്പും ഏതെങ്കിലും തിരിച്ചറിയല്‍ രേഖയുടെ പകര്‍പ്പും പരിശീലനത്തിനെത്തുമ്പോള്‍ ഹാജരാക്കണം. രജിസ്ട്രേഷന്‍ ഫീസ് 20 രൂപ.
(പിആര്‍/എഎല്‍പി/1927)
- Log in to post comments