കേപ്പ് ക്യാമ്പസില്‍ എം.ബി.എ സീറ്റൊഴിവ്
പുന്നപ്ര കേപ്പ് ക്യാമ്പസില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ആന്റ് ടെക്നോളജിയിൽ 2025-27 വര്‍ഷത്തേയ്ക്കുള്ള ദ്വിവത്സര ഫുള്‍ടൈം എം.ബി.എ പ്രോഗ്രാമിൽ ഒ.ഇ.സി, എസ്.സി, എസ്.ടി സീറ്റിലും ജനറല്‍ സീറ്റിലുമുള്ള ഒഴിവുകളിലേക്ക് അപേക്ഷിക്കാം. ദ്വിവത്സര ഫുള്‍ടൈം എം.ബി.എയില്‍ ഫിനാന്‍സ്, മാര്‍ക്കറ്റിംഗ് ഹ്യൂമന്‍ റിസോഴ്സ്, ഓപ്പറേഷന്‍സ്, ലോജിസ്റ്റിക്‌സ്, ബിസിനസ്സ് അനലിറ്റിക്‌സ് എന്നിവയില്‍ സ്പെഷ്യലൈസേഷന് അവസരമുണ്ട്. ഫിഷറീസ് വിഭാഗക്കാര്‍ക്കും, എസ്.സി/എസ്.ടി., ഒ.ഇ.സി, ഒ.ബി.സി വിദ്യാര്‍ഥികള്‍ക്കും സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ഥികള്‍ക്കും സ്‌കോളര്‍ഷിപ്പ് ലഭിക്കും. 50 ശതമാനം മാര്‍ക്കില്‍ കുറയാതെയുള്ള ബിരുദമാണ് അടിസ്ഥാന യോഗ്യത (എസ്.സി/എസ്.ടിക്ക് 45 ശതമാനം മാര്‍ക്ക്, എസ്.ഇ.ബി.സി/ഒ.ബി.സിക്ക് 48 ശതമാനം മാര്‍ക്ക്) ഫോൺ: 0477-2267602, 9946488075, 9188067601, 9747272045.
(പിആര്‍/എഎല്‍പി/1922)
- Log in to post comments