Post Category
ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകള്‍ക്ക് ലാപ്‌ടോപ്പുകള്‍ നല്‍കുന്നു; വിതരണോദ്ഘാടനം എട്ടിന്
ജില്ലാ പഞ്ചായത്തിന്റെ നിയന്ത്രണത്തിലുള്ള ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകള്‍ക്ക് ലാപ്‌ടോപ്പ് വിതരണം ചെയ്യുന്നു. ജൂലൈ എട്ടിന് വൈകിട്ട് മൂന്നിന് ജില്ലാ പഞ്ചായത്ത് ഹാളില്‍ നടക്കുന്ന വിതരണോദ്ഘാടനം ധനകാര്യ വകുപ്പ് മന്ത്രി കെ.എന്‍.ബാലഗോപാല്‍ നിര്‍വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ. പി.കെ. ഗോപന്‍ അധ്യക്ഷനാകും. 2024-25 വര്‍ഷത്തെ വികസന പദ്ധതിയുടെ ഭാഗമായി 44,52,982 രൂപ ചിലവഴിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. ജില്ലാ പഞ്ചായത്തിന്റെ നിയന്ത്രണത്തിലുള്ള 21 സ്‌കൂളുകള്‍ക്ക് പദ്ധതിയുടെ ഗുണം ലഭ്യമാകും. 126 ലാപ്‌ടോപ്പുകളാണ് വിതരണം ചെയ്യുക. വിദ്യാഭ്യാസ രംഗത്തെ ഡിജിറ്റല്‍ ഇടപെടലുകള്‍ ശക്തിപ്പെടുത്തുന്നതിനും വിദ്യാര്‍ഥികള്‍ക്ക് നവീന സാങ്കേതിക വിദ്യകളിലേക്കുള്ള പ്രവേശനം എളുപ്പമാക്കുകയുമാണ് പദ്ധതി ലക്ഷ്യം.
date
- Log in to post comments