Post Category
അന്തര്‍ദേശീയ ചക്കദിനം പ്രദര്‍ശനവും വിപണനവും കലക്‌ട്രേറ്റ് പരിസരത്ത്
അന്തര്‍ദേശീയ ചക്കദിനത്തില്‍ വൈവിധ്യമാര്‍ന്ന മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങളുടെ പ്രദര്‍ശന-വിപണനം കലക്ടറേറ്റില്‍ സംഘടിപ്പിച്ചു. ഫാത്തിമമാത നാഷനല്‍ കോളേജില്‍ പ്രവര്‍ത്തിക്കുന്ന വ്യവസായ വകുപ്പിന്റെ ഇ.ഡി ക്ലബ്, സ്റ്റാര്‍ട്ടപ്പ് മിഷന്റെ ഐ.ഇ.ഡി.സി, ജില്ലാ വ്യവസായകേന്ദ്രം എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ നടന്ന പരിപാടി എ.ഡി.എം ജി. നിര്‍മല്‍ കുമാര്‍ ഉദ്ഘാടനം ചെയ്തു.
ചക്കഹല്‍വ, പായസം, ബജി, തെരളി, വട, പുഴുക്ക്, വറുത്തത്, പച്ച ചക്ക തുടങ്ങിയവ വിപണനത്തിനുണ്ടായിരുന്നു. കോര്‍ഡിനേറ്റര്‍ ഷാജി, ജില്ലവ്യവസായകേന്ദ്രം മാനേജര്‍ ബിനു ബാലകൃഷ്ണന്‍, ഫാത്തിമ മാത കോളജ് അധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
date
- Log in to post comments