ബൂത്ത് ലെവല്‍ ഓഫീസര്‍മാരുടെ പരിശീലനത്തിന് തുടക്കമായി
വോട്ടര്‍ പട്ടിക കുറ്റമറ്റമാക്കുന്നതിന്റെ ഭാഗമായി ഇന്ത്യന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ രാജ്യത്തെ മുഴുവന്‍ ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ക്കായി ജൂലൈ 17 വരെ നടത്തുന്ന ദേശീയ പരിശീലന പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ കൂടിയായ ജില്ലാ കലക്ടര്‍ എന്‍. ദേവിദാസ് നിര്‍വഹിച്ചു. ദേശീയ പരിശീലന പരിപാടിയുടെ ഭാഗമായി ജൂലൈ 15 വരെ നിയോജക മണ്ഡല അടിസ്ഥാനത്തില്‍ ജില്ലയിലെ ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ക്കുളള പരിശീലനം നടത്തുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ ബി.ജയശ്രീ, എല്‍.ആര്‍ ഡെപ്യൂട്ടി കലക്ടര്‍ ബീന റാണി തുടങ്ങിയവര്‍ സംസാരിച്ചു. രാജ്യത്തെ തിരഞ്ഞെടുത്ത ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ക്കായി ന്യൂഡല്‍ഹിയിലെ ഐ.ഐ.ഐ.ഡി.ഇ.എം-ല്‍ നടത്തിയ പരിശീലനത്തില്‍ മികച്ച പ്രകടനം കാഴ്ച വെച്ച ചടയമംഗലം മണ്ഡലത്തിലെ 176-ാം ബൂത്ത് നം. ബി.എല്‍.ഒ എബി തോമസ് , പുനലൂര്‍ മണ്ഡലത്തിലെ 70-ാം ബൂത്ത് നം. ബി.എല്‍.ഒ വി. സതീശന്‍ എന്നിവരെ അനുമോദിച്ചു.
- Log in to post comments