Skip to main content

കൊട്ടാരക്കരയില്‍ മൊബൈല്‍ വെറ്ററിനറി യൂണിറ്റ്; ഉദ്ഘാടനം അഞ്ചിന്

മൃഗസംരക്ഷണ വകുപ്പ് കൊട്ടാരക്കര ബ്ലോക്കിന് അനുവദിച്ച മൊബൈല്‍ വെറ്ററിനറി യൂണിറ്റിന്റെ ഫ്‌ളാഗ് ഓഫ് കര്‍മ്മവും ഉദ്ഘാടനവും ജൂലായ് അഞ്ചിന് വൈകിട്ട് മൂന്നിന് കൊട്ടാരക്കര ബ്ലോക്ക് ഓഫീസ് അങ്കണത്തില്‍ ധനകാര്യ വകുപ്പ് മന്ത്രി കെ.എന്‍.ബാലഗോപാല്‍ നിര്‍വഹിക്കും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.അഭിലാഷ് അധ്യക്ഷനാകും. ജില്ലയില്‍ നിലവില്‍ ചടയമംഗലത്തും അഞ്ചലിലും മൊബൈല്‍ യൂണിറ്റുകള്‍ പ്രവൃത്തിക്കുന്നുണ്ട്. റീബില്‍ഡ് കേരള പദ്ധതിപ്രകാരം കൊട്ടാരക്കര, ചവറ, ഇത്തിക്കര ബ്ലോക്കുകളില്‍  ഈ ചികിത്സാസഹായ യൂണിറ്റുകള്‍  അനുവദിച്ചത്. വൈകിട്ട് ആറ് മുതല്‍ രാവിലെ അഞ്ച് വരെ മൊബൈല്‍ വെറ്ററിനറി യൂണിറ്റ് പ്രവര്‍ത്തിക്കും. കരീപ്ര സര്‍ക്കാര്‍ മൃഗാശുപത്രി കേന്ദ്രമായാണ് കൊട്ടാരക്കര ബ്ലോക്കിന് അനുവദിച്ച യൂണിറ്റ് പ്രവര്‍ത്തിക്കുക. കരീപ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.എസ്.സുവിത, ബ്ലോക്ക് പഞ്ചായത്തംഗങ്ങള്‍ ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ. ഡി ഷൈന്‍കുമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.  ‘കാലി വളര്‍ത്തല്‍ കാലത്തിനൊത്ത്’ വിഷയത്തില്‍ കൊട്ടിയം ലൈവ് സ്റ്റോക്ക് മാനേജ്‌മെന്റ് പരിശീലനകേന്ദ്രം സംഘടിപ്പിക്കുന്ന സെമിനാര്‍ പവിത്രേശ്വരം വെറ്ററിനറി സര്‍ജന്‍ ഡോ. ടി. അഭിലാഷ്  നയിക്കും.
 

date