Skip to main content

കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് വൈജ്ഞാനികപുരസ്‌കാരം: ജൂലൈ 15 വരെ കൃതികൾ സമർപ്പിക്കാം

എൻ. വി. കൃഷ്ണവാരിയർ സ്മാരക വൈജ്ഞാനികപുരസ്‌കാരംഡോ. കെ.എം.ജോർജ്ജ് സ്മാരക  ഗവേഷണപുരസ്‌കാരം, (ശാസ്ത്രം/ശാസ്‌ത്രേതരം)എം. പി. കുമാരൻ സ്മാരക വിവർത്തനപുരസ്‌കാരം എന്നിവയ്ക്കുള്ള കൃതികൾ സമർപ്പിക്കുന്നതിനുള്ള തീയതി ജൂലൈ 15 വരെ നീട്ടിയതായി കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ. എം. സത്യൻ അറിയിച്ചു. 2024 ജനുവരി 1 മുതൽ ഡിസംബർ 31 വരെ ആദ്യപതിപ്പായി പ്രസിദ്ധീകരിച്ചിട്ടുള്ള മൗലികകൃതികളും അവാർഡ് ചെയ്യപ്പെട്ടിട്ടുളള പി.എച്ച്.ഡി ഗവേഷണ പ്രബന്ധങ്ങളുമാണ് പുരസ്‌കാരങ്ങൾക്കായി പരിഗണിക്കുക. ഗ്രന്ഥകർത്താക്കൾഅവരുടെ ബന്ധുക്കൾസുഹൃത്തുക്കൾപ്രസാധകർസാഹിത്യ സാംസ്‌കാരിക സംഘടനകൾ എന്നിവർക്ക് അവാർഡ് പരിഗണനയ്ക്കുള്ള കൃതികൾ/ ഗവേഷണ പ്രബന്ധങ്ങൾ അയക്കാം. ഇവയുടെ നാല് പകർപ്പുകൾ സമർപ്പിക്കണം. പുരസ്‌കാരത്തിനുളള സമർപ്പണങ്ങൾ അപേക്ഷ ഉൾപ്പെടെ ഡയറക്ടർകേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്നളന്ദതിരുവനന്തപുരം-695003 എന്ന വിലാസത്തിൽ നേരിട്ടോ തപാൽ മാർഗ്ഗമോ ലഭിക്കണം. വിശദവിവരങ്ങൾക്ക്: 9497469556, 9447956162.

പി.എൻ.എക്സ് 3089/2025

date