Post Category
ടിംബർ സെയിൽസ് ഡിവിഷൻ തടി വില്പ്പന: ഇ-ലേലം ആഗസ്റ്റ് മാസത്തിൽ
വനം വകുപ്പ് -തിരുവനന്തപുരം ടിംബർ സെയിൽസ് ഡിവിഷന്റെ കീഴിലുള്ള വിവിധ തടി ഡിപ്പോകളിൽ ഇ-ലേലം നടത്തും. തേക്ക്, മറ്റു തടികൾ എന്നിവയാണ് ഇ-ലേലം ചെയ്യുന്നത്. തേക്കിന് 50,000 രൂപയും മറ്റിനങ്ങൾക്ക് 25,000 രൂപയുമാണ് നിരതദ്രവ്യമായി സമർപ്പിക്കേണ്ടത്. ആര്യങ്കാവ്, മുള്ളുമല തടി ഡിപ്പോകളിൽ ആഗസ്റ്റ് ഏഴിനും, തെൻമല, അച്ചൻകോവിൽ തടി ഡിപ്പോയിൽ 20 നും കുളത്തൂപ്പുഴ, ആര്യങ്കാവ് തടി ഡിപ്പോയിൽ 22 നും തെ•ല, മുള്ളുമല തടി ഡിപ്പോകളിൽ 27 നുമാണ് ഇ-ലേലം നടക്കുക. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെട്ട ഓഫീസുകൾ, തിരുവനന്തപുരം തടി ഡിപ്പോ ഓഫീസ് എന്നിവിടങ്ങളിൽ 04712360166 എന്ന നമ്പറിൽ ബന്ധപ്പെടാം. രജിസ്ട്രേഷനായി www.mstceccomerce.com, www.forest.kerala.gov.in എന്നീ വെബ്സൈറ്റുകൾ സന്ദർശിക്കാം.
പി.എൻ.എക്സ് 3090/2025
date
- Log in to post comments